മൂന്നാറിലെ സമരപന്തല്‍ പൊളിക്കാന്‍ ശ്രമിച്ചത് ജനാധിപത്യ കേരളത്തിന് അപമാനകരം;ഉമ്മന്‍ചാണ്ടി

oommen chandy

തിരുവനന്തപുരം: മൂന്നാറിലെ സമരപന്തല്‍ പൊളിക്കാന്‍ ശ്രമിച്ചത് ജനാധിപത്യ കേരളത്തിന് അപമാനകരമെന്ന് ഉമ്മന്‍ചാണ്ടി.

മന്ത്രി എംഎം മണിക്കെതിരെ മൂന്നാറില്‍ പൊമ്പിളൈ ഒരുമൈയുടെ സമരപന്തലാണ് പൊളിച്ചു നീക്കിയത്.

സമരക്കാര്‍ക്കിടയില്‍ ഭിന്നതയെ തുടര്‍ന്നാണ് വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായത്. ആരോഗ്യനിലമോശമയ ആം ആദ്മി നേതാവ് സി.ആര്‍.നീലകണ്ഠനു പകരം ആം ആദ്മി പ്രവര്‍ത്തകര്‍ സമരത്തിനൊരുങ്ങിയതോടെയാണു ഗോമതിയും സംഘവും ഇടഞ്ഞത്.

ഇതിനിടെ, സമരപന്തല്‍ പൊളിക്കാന്‍ നാട്ടുകാരില്‍ ചിലര്‍ ശ്രമിക്കുകയായിരുന്നു. സിപിഎമ്മാണു പ്രശ്‌നങ്ങള്‍ക്കു പിന്നിലെന്നു പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി അഗസ്റ്റിന്‍ ആരോപിച്ചിരുന്നു.

Top