oommen chandy on congress political committee meeting

തിരുവനന്തപുരം: കോണ്‍ഗ്രസ്സ് രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ പങ്കെടുക്കില്ലെന്ന വ്യക്തമായ സൂചനയുമായി ഉമ്മന്‍ചാണ്ടി. അതേസമയം ദേശീയപ്രാധാന്യമുള്ള പ്രശ്‌നങ്ങളില്‍ ശക്തമായ ഇടപെടല്‍ അദ്ദേഹം തുടരുകയാണ്.

ഉമ്മന്‍ചാണ്ടിയെ ആര്‍ക്കും അവഗണിക്കാനാവില്ലെന്നും അദ്ദേഹം പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവാണെന്നും എ.ഐ.സി.സി. പ്രതിനിധി കെ.വി.തങ്കബാലു പറഞ്ഞു.

ഡി.സി.സി പുനഃസംഘടനയിലെ അതൃപ്തിമൂലം പാര്‍ട്ടി നേതൃയോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് ഉമ്മന്‍ചാണ്ടി. കരിമ്പട്ടികയില്‍ പെടുത്തിയ ഡിലാറിയുവിനെ പ്ലാസ്റ്റിക് നോട്ട് അടിക്കാന്‍ പരിഗണിച്ചതെന്തിനെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഉമ്മന്‍ചാണ്ടിയുടെ വാര്‍ത്താസമ്മേളനം.

ഇക്കാര്യത്തില്‍ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതുകയും ചെയ്തു.

ഉമ്മന്‍ചാണ്ടി എത്തിയില്ലെങ്കിലും അദ്ദേഹം ഉന്നയിച്ച ആരോപണങ്ങളുടെ വിശദാംശങ്ങള്‍ താന്‍ രാഷ്ട്രീയകാര്യസമിതിയില്‍ പറഞ്ഞോളാമെന്നാണ് വാര്‍ത്താസമ്മേളനത്തില്‍ ഒപ്പമുണ്ടായിരുന്ന കെ.മുരളീധരന്‍ എം.എല്‍.എ പറഞ്ഞത്.

Top