ദുരിതാശ്വാസ ക്യാമ്പുകളില്‍ കൊടിയുമായെത്തി സേവനം ; വിമര്‍ശനവുമായി ഉമ്മന്‍ ചാണ്ടി

oomman chandy

തിരുവനന്തപുരം : ദുരിതാശ്വാസ ക്യാമ്പുകളില്‍ സേവനം നടത്താന്‍ കൊടിയുമായി എത്തുന്നതിനെതിരെ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

ഇത്തരം പ്രവര്‍ത്തികള്‍ കേരളത്തിന് ചേര്‍ന്നതാണോയെന്ന് ചിന്തിക്കണം. വളരെയധികം കൂട്ടായ്മയോടെയാണ് ജനങ്ങളുടെ പ്രവര്‍ത്തനം. സങ്കുചിത താല്‍പ്പര്യത്തോടെ ഇത്തരം കൂട്ടായ്മകളിലേക്ക് ചെല്ലുന്നത് കേരള സംസ്‌കാരത്തിന് ചേര്‍ന്നതാണോയെന്ന് ഓര്‍ക്കണമെന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചു.

അതേസമയം പ്രളയം നേരിട്ട പോലെ പുനരധിവാസത്തിനും കേരള ജനത ഒരുമിച്ചു നില്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ക്യാമ്പുകളില്‍ നിന്നും മറ്റും തിരികെ വീട്ടിലേക്ക് പോകുന്നവര്‍ക്ക് അത്യാവശ്യത്തിന് വേണ്ട സഹായം നല്‍കാന്‍ എല്ലാവരും തയ്യാറാകണം. രാഷ്ട്രീയം മറന്ന് എല്ലാവരും പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മടങ്ങി പോകുന്നവര്‍ക്ക് സര്‍ക്കാര്‍ 25,000 രൂപയെങ്കിലും നല്‍കണം. യു എന്‍, റെഡ് ക്രോസ് തുടങ്ങിയ ഏജന്‍സികളുടെയും അന്താരാഷ്ട്ര ഏജന്‍സികളുടെയും സഹായം തേടണമെന്നും ചെന്നിത്തല പറഞ്ഞു. കന്നുകാലികള്‍ക്കുള്ള തീറ്റയും അവയെ നഷ്ടപ്പെട്ടവരെ സഹായിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Top