ഓണ്‍ലൈന്‍ തട്ടിപ്പ്; എടിഎം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യാൻ ആരംഭിച്ച് എസ്ബിഐ

ന്യൂഡൽഹി: ഓണ്‍ലൈന്‍ ഇടപാടുകൾക്ക് കുടുതലും ഉപയോഗിക്കുന്നത് എടിഎം കാർഡുകളാണ്.

എടിഎം ഇടപാടുകള്‍ കേന്ദ്രീകരിച്ചുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യം മനസിലാക്കി എസ്ബിഐ സുരക്ഷാ മാനദണ്ഡങ്ങള്‍ കുടുതൽ ശക്തമാക്കുന്നു.

മാഗ്നറ്റിക് സ്ട്രിപ്പ് ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഡെബിറ്റ് കാര്‍ഡുകള്‍ മാറ്റി ഇവിഎം ചിപ്പുകള്‍ ഘടിപ്പിച്ച ഡെബിറ്റ് കാര്‍ഡിലേക്കാണ് എസ്ബിഐ മാറുന്നത്.

പഴയ മാഗ്നറ്റിക് സ്ട്രിപ്പ് ഘടിപ്പിച്ച എടിഎം കാര്‍ഡുകളാണ് എസ്ബിഐ ബ്ലോക്ക് ചെയ്യാന്‍ ആരംഭിച്ചത്.

എടിഎം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യുന്നത് ഒഴിവാക്കാന്‍ ഉപഭോക്താക്കള്‍ എത്രയും പെട്ടെന്ന് ഇവിഎം ചിപ്പ് ഘടിപ്പിച്ച കാര്‍ഡുകള്‍ മാറ്റി വാങ്ങണമെന്ന് എസ്ബിഐ അറിയിച്ചു.

പുതുതലമുറ ബാങ്കുകളും റിസര്‍വ്വ് ബാങ്ക് നിര്‍ദേശ പ്രകാരം ഇവിഎം ചിപ്പിലേക്ക് മാറുകയാണ്. കൂടുതല്‍ ഉപഭോക്താക്കള്‍ ആശ്രയിക്കുന്ന എസ്ബിഐ കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യുന്നത് ജനങ്ങളെ ബാധിക്കും.

2016ല്‍ എസ്ബിഐയുടെ 32 ലക്ഷം എടിഎം കാര്‍ഡുകള്‍ സൈബര്‍ ആക്രമണത്തിന് ഇരയായിരുന്നു. ഇതിനു പിന്നാലെ 6 ലക്ഷം ഡെബിറ്റ് കാര്‍ഡുകള്‍ എസ്ബിഐ ബ്ലോക്ക് ചെയ്തിരുന്നു.

കാര്‍ഡ് ബ്ലോക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇ-മെയില്‍ വഴിയും എസ്എംഎസ് വഴിയും എസ്ബിഐ ഉപഭോകതാക്കൾക്ക് ലഭിക്കും.

Top