വണ്‍പ്ലസ് 6ന് ഓക്‌സിജന്‍ ഒഎസ് 5.1.9 അപ്‌ഡേറ്റ് നല്‍കി കമ്പനി

oneplus

ണ്‍പ്ലസ് 6ലേക്ക് പുതിയൊരു ഓക്‌സിജന്‍ ഒഎസ് അപ്‌ഡേറ്റ് നല്‍കി വണ്‍പ്ലസ്. ക്യാമറ അപ്‌ഡേറ്റുകള്‍ അടക്കം പലതും ഉള്‍പ്പെടുന്നതാണ് പുതിയ അപ്‌ഡേറ്റ്. ഓക്‌സിജന്‍ ഒഎസ് 5.1.9 ആണ് ഏറ്റവും പുതിയ ഈ അപ്‌ഡേറ്റ്.

ആഗോളതലത്തില്‍ ഓക്‌സിജന്‍ ഒഎസ് 5.1.9 വേര്‍ഷനും ചൈനീസ് മോഡലില്‍ ഹൈഡ്രോജന്‍ 5.1.11 വേര്‍ഷനുമാണ് പുതിയ അപ്‌ഡേറ്റുമായി എത്തുന്നത്. പുതിയ അപ്‌ഡേറ്റ് പ്രകാരം വണ്‍പ്ലസ് 6ന് പ്രകടമായ ചില സവിശേഷതകളും സൗകര്യങ്ങളും ലഭ്യമാകും.

342 എംബിയാണ് ഈ പുതിയ അപ്‌ഡേറ്റ് സൈസ് വരുന്നത്. ഓക്‌സിജന്‍ ഒഎസ് 5.1.9 അപ്‌ഡേറ്റില്‍ ഹൈഡ്രോജന്‍ ഒഎസ് 5.1.11ല്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണ് നമുക്ക് കാണാന്‍ കഴിയുക. എടുത്തുപറയേണ്ടത് ക്യാമറയാണ്. ഗൂഗിള്‍ ലെന്‍സ് മോഡ് കൂടെ പുതിയ അപ്‌ഡേറ്റില്‍ ക്യാമറയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വണ്‍പ്ലസ് 5, 5ടി മോഡലുകള്‍ക്കും ഓപ്പണ്‍ ബീറ്റ വഴി ഈ അപ്‌ഡേറ്റ് ലഭിക്കുന്നതാണ്.

Top