ആ സസ്‌പെന്‍സ് പൊളിച്ചിട്ട് ഒരു വര്‍ഷം , ദിലീപിനെ പോലും ഞെട്ടിച്ച വാര്‍ത്ത !

കൊച്ചി: ദിലീപ് – കാവ്യ വിവാഹ വാര്‍ഷികം ഇന്ന്. കഴിഞ്ഞ വര്‍ഷം നവംബര്‍ 25 ന് Express Kerala യാണ് മലയാളികളെ അമ്പരിപ്പിച്ച വാര്‍ത്ത ആദ്യം പുറത്ത് വിട്ടത്.

അടുത്ത ബന്ധുക്കളോട് പോലും വിവാഹ കാര്യം മുന്‍കൂട്ടി പറയാതെ പുതിയ സിനിമയുടെ പൂജയുടെ പേര് പറഞ്ഞാണ് ദിലീപും കാവ്യയും കലൂരിലെ വേദാന്ത ഹോട്ടലിലേക്ക് ക്ഷണിച്ചിരുന്നത്.

ദിലീപിന്റെ അമ്മ, സഹോദരങ്ങള്‍, മകള്‍ മാനാക്ഷി, കാവ്യയുടെ മാതാപിതാക്കള്‍, സഹോദരന്‍ എന്നിവരടക്കം വിരലിലെണ്ണാവുന്നവരില്‍ മാത്രം വിവാഹ വിവരം ഒതുക്കി അതീവ രഹസ്യമായി ആയിരുന്നു പ്ലാനിങ്.

സിനിമാ പൂജക്ക് എത്തിയവര്‍ക്ക് മുന്നില്‍ നാടകീയമായി വിവാഹിതരായി ഞെട്ടിക്കുകയായിരുന്നു ഉദ്യേശം.

എന്നാല്‍ വിവാഹ വാര്‍ത്ത Express Kerala പുറത്ത് വിട്ടതോടെ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും, ചാനലുകള്‍ ഹോട്ടലിലേക്ക് പ്രവഹിക്കുകയും ചെയ്തതോടെ ദിലീപ് തന്നെ ഫെയ്‌സ് ബുക്ക് ലൈവില്‍ വന്ന് വിവാഹ വാര്‍ത്ത സ്ഥിരീകരിക്കുകയായിരുന്നു.

ഈ വിവാഹത്തിന് ശേഷമാണ് ഇപ്പോള്‍ നാടകീയമായ പല സംഭവങ്ങളും ദിലീപിന്റെ ജീവിതത്തില്‍ അരങ്ങേറികൊണ്ടിരിക്കുന്നത്.

ആദ്യ ഭാര്യ മഞ്ജു വാര്യര്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ക്രിമിനല്‍ ഗൂഢാലോചന ആരോപിച്ചതും പിന്നീട് ദിലീപ് അറസ്റ്റിലായി 85 ദിവസം ജയിലിലായതും കേരളം കണ്ടു.

ദിലീപിനെതിരെ പ്രധാന സാക്ഷി മഞ്ജുവാണെന്ന വിവരം പുറത്ത് വന്നതും കഴിഞ്ഞ ദിവസമാണ്.

Top