അഭിമന്യുവിന്റെ കൊലപാതക കേസില്‍ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച ഒരാള്‍ കൂടി അറസ്റ്റില്‍

കൊച്ചി : എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതക കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കൊലപാതകത്തില്‍ പങ്കെടുത്ത പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച തലശേരി സ്വദേശി ഷാജഹാനാണ് പിടിയിലായത്.

അതേസമയം അഭിമന്യുവിനെ കൊലപ്പെടുത്തിയ മുഖ്യപ്രതിയും ക്യാമ്പസ് ഫ്രണ്ട് കോളേജ് യൂണിറ്റ് പ്രസിഡന്റുമായ മുഹമ്മദ് രാവിലെ പിടിയിലായിരുന്നു. കാസര്‍കോട് മംഗലാപുരം അതിര്‍ത്തിയില്‍ നിന്നാണ് മുഹമ്മദ് പൊലീസിന്റെ വലയിലായത്. സംഭവത്തിന് ശേഷം മുഹമ്മദ് കൂട്ടു പ്രതികള്‍ക്കൊപ്പം ഒളിവിലായിരുന്നു. ഗോവയില്‍ ഒളിവില്‍ കഴിഞ്ഞു എന്നാണ് വിവരം.

കേസില്‍ നാല് പ്രതികള്‍ കൂടി പൊലീസ് കസ്റ്റഡിയില്‍ ഉണ്ടെന്നാണ് സൂചന. ഇക്കാര്യം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പൊലീസ് പുറത്ത് വിട്ടിട്ടില്ല.

Top