ഓഖി ദുരന്തത്തില്‍പ്പെട്ട ഒരാളുടെ മൃതദേഹം കൂടി കോഴിക്കോട് നിന്ന് ലഭിച്ചു

കൊച്ചി : ഓഖി ദുരന്തത്തില്‍പ്പെട്ട് കാണാതായ ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കൂടി കണ്ടെടുത്തു.

കോഴിക്കോട് വടകര ഉള്‍ക്കടലില്‍ നിന്നാണ് മൃതദേഹം കിട്ടിയത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണ 71 ആയി.

ഇതിനിടെ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഗോവന്‍ തീരം വരെ വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

തിരച്ചിലില്‍ സഹകരിക്കണമെന്ന് ബോട്ടുടമകളോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു

ഇതിനായി 200 ഓളം ബോട്ടുകള്‍ വിട്ടുനല്‍കണമെന്നും ബോട്ടുടമകളോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ബോട്ടുടമകളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

Top