ഗെയിം കളിയിലൂടെ ഏകാഗ്രത വര്‍ധിപ്പിക്കാം ; കണ്ടെത്തലുമായി ഗവേഷകര്‍

GAIMING

വീഡിയോ ഗെയിം ഒരു മണിക്കൂര്‍ കളിച്ചാല്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തില്‍ വന്‍ മാറ്റങ്ങള്‍ സംഭവിക്കുമെന്ന് ഗവേഷകര്‍. ചൈനയിലെ യൂണിവേഴ്‌സിറ്റി ഓഫ് ഇലക്ട്രോണിക്‌സ് സയന്‍സ്സ്‌ ആന്റ് ടെക്‌നോളജിയിലെ ഗവേഷകള്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ഗെയിം കളിക്കുന്ന സമയത്ത് പ്രസക്തമായ വിവരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമയത്ത് തലച്ചോറിന് മികച്ച പ്രവര്‍ത്തനം.

കളിക്കാരുടെ ‘Visual selective attention’ ആണ് ആക്‌സസ് ചെയ്യുന്നത്. ലീഗ് ഓഫ് ലെജന്‍ഡ്‌സ് ഗെയിം കളിക്കുന്നവരിലാണ് മാറ്റം കണ്ടെത്തിയത്. ലീഗ് ഓഫ് ലെജന്‍ഡ്‌സ് കളിക്കുന്നതിനു മുന്‍പും ശേഷവും ഗെയിം കളിക്കുന്നവരുടെ പ്രവര്‍ത്തന ക്ഷമത പരിശോധിക്കുന്നു.

വിഷ്വല്‍ സെലക്ടീവ് അറ്റെന്‍ഷന്‍ തലച്ചോറിന്റെ കഴിവിനെ കേന്ദ്രീകരിക്കുന്നു. ഒരു കമ്പ്യൂട്ടറിന്റെ സ്‌ക്രീനിന്റെ വിവിധ ഭാഗങ്ങളില്‍ കിടക്കുന്ന സ്‌ക്വയറുകള്‍ ഉള്‍പ്പെടുത്തി ഒരു ടെസ്റ്റ് നടത്തിയാണ് Visual selective attention പഠനം നടത്തിയത്.

ഇലക്ട്രോഎന്‍ഫോഗ്രാം (ECG) മെഷീന്‍ ഉപയോഗിച്ച് വിഷ്വല്‍ സെലക്ഷന്‍ അറ്റെന്‍ഷന്‍ ടെസ്റ്റില്‍ പങ്കെടുക്കുന്നവരില്‍ മസ്തിഷ്‌ക പ്രവര്‍ത്തനം വേഗത്തില്‍ നടക്കുന്നുവെന്ന്‌ ഗവേഷകര്‍ കണ്ടെത്തി.

Top