ഓണം ബംബര്‍ : ഒന്നാം സമ്മാനം 10 കോടി AJ 442876 ടിക്കറ്റിന്

lottery

തിരുവനന്തപുരം : ഓണം ബംബര്‍ നറുക്കെടുത്തു. AJ 442876 എന്ന  ടിക്കറ്റിനാണ് ഒന്നാം സമ്മാനം.

10 കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനത്തിന് 50 ലക്ഷം രൂപ പത്തു പേര്‍ക്കും മൂന്നാം സമ്മാനം 20 പേര്‍ക്ക് 10 ലക്ഷം രൂപ വീതവും ലഭിച്ചു.

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിലാണ് തിരുവനന്തപുരത്ത് ഭാഗ്യശാലികളെ നറുക്കെടുത്തത്.

 സംസ്ഥാന ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയാണിത്.
250 രൂപയായിരുന്നു ടിക്കറ്റിന്റെ വില. അഞ്ച് ലക്ഷം രൂപയുടെ സമാശ്വാസ സമ്മാനത്തിന് 442876 എന്ന ടിക്കറ്റ് നമ്പർ അർഹമായി.
ഒന്നാം സമ്മാനം 10 കോടിയാണെങ്കിലും നറുക്കുവീഴുന്നയാൾക്കു കിട്ടുക ആറു കോടി 30 ലക്ഷം രൂപയാണ്. 10% ഏജന്റ് കമ്മിഷൻ കിഴിച്ച് ബാക്കി വരുന്ന തുകയുടെ 30% ആദായ നികുതിയായും ഇൗടാക്കും.
Top