ഒമര്‍ ലുലുവിന്റെ ‘പവര്‍ സ്റ്റാര്‍’ ആകാന്‍ ബാബു ആന്റണി ; ത്രസിപ്പിക്കുന്ന സംഘട്ടന രംഗങ്ങളും

babu omar

സംവിധായകന്‍ ഒമര്‍ ലുലുവിന്റെ പുതിയ ചിത്രം ‘പവര്‍ സ്റ്റാറില്‍’ ബാബു ആന്റണി എത്തുന്നു. തൃശൂരിലെ ഗുണ്ടാ സംഘത്തലവന്റെ കഥ പറയുന്ന സിനിമയാണ് പവര്‍ സ്റ്റാര്‍ എന്നാണ് വിവരം. ഒമര്‍ ലുലു തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.

ത്രസിപ്പിക്കുന്ന സംഘട്ടന രംഗങ്ങള്‍ കൊണ്ട് തീര്‍ക്കുന്ന മെഗാമാസ്സ് ചിത്രമായിരിക്കും ‘പവര്‍ സ്റ്റാര്‍’. 2019ല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും ഒമര്‍ അറിയിച്ചു.

Top