വ്യാജ സര്‍ട്ടിഫിക്കറ്റ് വാഗ്ദാനം ചെയ്യുന്നവരുടെ വലയില്‍ കുടുങ്ങരുതെന്ന് ഒമാന്‍

ഒമാന്‍: വ്യാജയോഗ്യത സര്‍ട്ടിഫിക്കറ്റ് വാഗ്ദാനം ചെയ്യുന്നവരുടെ വലയില്‍ കുടുങ്ങരുതെന്ന് ഒമാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം മുന്നറിയിപ്പ് നല്കി.

തൊഴില്‍ കരാറില്‍ ഏര്‍പ്പെടുന്നതിനു മുമ്പ് സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.

യൂണിവേഴ്‌സിറ്റി ബിരുദങ്ങളും, സര്‍ട്ടിഫിക്കറ്റ് അറ്റസ്‌റ്റേഷന്‍ സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന ഏജസികളുടെ പ്രവര്‍ത്തനം ഒമാനില്‍ വ്യാപകമായ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു മുന്നറിയിപ്പുമായി മന്ത്രാലയം എത്തിയിരിക്കുന്നത്.

രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ വിവിധ ജോലിക്കായി അപേക്ഷയോടൊപ്പം സമര്‍പ്പിച്ച യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് കണ്ടെത്തി പിടിക്കപ്പെട്ടിരുന്നു.

ഇതിനെ തുടര്‍ന്ന് രാജ്യത്തു തൊഴില്‍ നേടുവാന്‍ ശ്രമിക്കുന്നവര്‍ , സര്‍ട്ടിഫിക്കറ്റിന്റെ ആധികാരിതക്കായി , ഓണ്‍ലൈന്‍ വഴി സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും സമര്‍പ്പിക്കണമെന്നും, വ്യാജ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി തൊഴില്‍ നേടാന്‍ ശ്രമിക്കുന്നത് കുറ്റകരമാണെന്നും മന്ത്രാലയം അറിയിച്ചു.

Top