ഡെനിം ബ്ലൂ നിറത്തിലുള്ള ഒളിംപസ് പെന്‍ ഇപിഎല്‍9 ക്യാമറ വിപണിയില്‍

ക്ലാസിക് രൂപകല്‍പ്പനയിലുള്ള മിറര്‍ലെസ് ക്യാമറയായ ഒളിംപസിന്റെ പെന്‍ ഇപിഎല്‍9 പുതിയ നിറത്തില്‍ അവതരിപ്പിച്ചു. ഡെനിം ബ്ലൂ നിറത്തിലുള്ള പുതിയ സ്‌പെഷ്യല്‍ പതിപ്പാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. കറുപ്പ്, വെള്ള, ബ്രൗണ്‍ നിറങ്ങളിലുള്ള പെന്‍ ഇപിഎല്‍9 ക്യാമറകളാണ് നിലവില്‍ വിപണിയിലുള്ളത്.

ഒരു ലിമിറ്റഡ് എഡിഷന്‍ ക്യാമറയായാണ് പെന്‍ ഇപിഎല്‍9 ന്റെ ബ്ലൂ വേര്‍ഷന്‍ വിപണിയിലെത്തുക. 3X ഒപ്റ്റിക്കല്‍ സൂം ലെന്‍സ്, 4കെ റസലൂഷന്‍ വീഡിയോ റെക്കോഡിങ്, ബില്‍റ്റ് ഇന്‍ ഫ്‌ലാഷ് ലൈറ്റ്, 3 ഇഞ്ച് അഡ്ജസ്റ്റബിള്‍ എല്‍സിഡി ഡിസ്‌പ്ലേ, വൈഫൈ, ഉള്‍പ്പടെ നിരവധി സവിശേഷതകള്‍ ക്യാമറയ്ക്കുണ്ട്.

Top