നാടോടി ബാലിക പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസുകാരന്‍ അറസ്റ്റില്‍

rape

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കത്വുവ ജില്ലയില്‍ എട്ടുവയസുള്ള നാടോടി പെണ്‍കുട്ടി ലൈംഗീക പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസുകാരന്‍ അറസ്റ്റില്‍.

ഹീരാനഗര്‍ സ്റ്റേഷനിലെ എസ്പി ഒ.ഖുജരിയ (28) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് പോലീസ് നടത്തിയ തെരച്ചിലില്‍ സജീവമായി പങ്കെടുത്തയാളാണ് ഖുജരിയ.

കാണാതായി ഒരാഴ്ചയ്ക്കു ശേഷമാണ് പെണ്‍കുട്ടിയുടെ മൃതദേഹം പോലീസ് കണ്ടെടുക്കുന്നത്. ജനുവരി പത്താം തീയതി രസാന ഗ്രാമത്തില്‍ നിന്നാണ് പെണ്‍കുട്ടിയെ കാണാതായത്.

പെണ്‍കുട്ടി ക്രൂരപീഡനത്തിനിരയായിരുന്നു. ഒരാഴ്ചയ്ക്കു ശേഷം കുട്ടിയുടെ പെണ്‍കുട്ടിയുടെ മൃതദേഹം വികൃതമാക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. ഖുജരിയയും പ്രായപൂര്‍ത്തിയാവാത്ത കൗമാരക്കാരനും ചേര്‍ന്നാണ് പെണ്‍കുട്ടിയെ ക്രൂര മാനഭംഗത്തിനിരയാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

 

Top