‘ഹോളി ധമാക്ക’ പ്ലാനുമായി ഉപഭോക്താക്കളെ ആകര്‍ഷിക്കുവാന്‍ ബി.എസ്.എന്‍.എല്‍

bsnl

ബി.എസ്.എന്‍.എല്‍ പുതിയ ഓഫറുമായി എത്തുന്നു. 399 രൂപയുടെ ‘ഹോളി ധമാക്ക പ്ലാനാണ് ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഉപയോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് കോളുകളും ഡാറ്റയും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നതാണ് പുതിയ പ്ലാന്‍.

അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്ടിഡി കോളുകളും സൗജന്യ റോമിങും 30 ജിബി ഡാറ്റയുമാണ് പ്ലാനില്‍ ലഭ്യമാവുക. മാര്‍ച്ച് ഒന്നുമുതല്‍ ഈ പോസ്റ്റ്‌പെയ്ഡ് പ്ലാന്‍ ലഭ്യമാവും.

നേരത്തെ ജിയോ, എയര്‍ടെല്‍, വൊഡാഫോണ്‍ പ്ലാനുകള്‍ക്ക് സമാനമായി 399 രൂപയുടെ ഒരു പ്ലാന്‍ ബി.എസ്.എന്‍.എല്‍ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു.

Top