ഭീതി ജനിപ്പിക്കും വിധം ഒടിയന്‍ മാണിക്യന്റെ പുതിയ ലുക്ക് ; പങ്കു വെച്ച് മോഹന്‍ലാല്‍

mohanlal

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ നായകനാക്കി പരസ്യ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ഒടിയനിലെ ഒടിയന്‍ മാണിക്യന്റെ പുതിയ ലുക്ക് പുറത്ത്. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ മോഹന്‍ലാല്‍ തന്നെയാണ് പുതിയ ലുക്ക് പുറത്ത് വിട്ടിരിക്കുന്നത്. ഇരുട്ടില്‍ തലയില്‍ തുണിയിട്ട് തുറിച്ചുനോക്കുന്ന ഒടിയന്റെ ചിത്രമാണ് ആരാധകര്‍ക്കായി സൂപ്പര്‍സ്റ്റാര്‍ പങ്കുവെച്ചിരിക്കുന്നത്.

ചിത്രത്തിലെ നായിക മലയാളിയുടെ പ്രിയ താരം മഞ്ജുവാര്യരാണ്. തെന്നിന്ത്യന്‍ താരം പ്രകാശ് രാജാണ് ഒടിയനില്‍ വില്ലനായി എത്തുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ദേശീയ അവാര്‍ഡ് ജേതാവായ ഹരികൃഷ്ണനാണ്. പുലി മുരുകന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ഒടിയനിലൂടെ പീറ്റര്‍ ഹെയ്ന്‍ വീണ്ടും മലയാള സിനിമയ്ക്ക് ആക്ഷന്‍ ഒരുക്കുന്നു.

Top