ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒടിയന്‍ അടുത്ത മാര്‍ച്ചില്‍ തിയറ്ററുകളിലേക്ക്‌

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ നായകനാക്കി പരസ്യ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ഒടിയന്‍ അടുത്ത വര്‍ഷം മാര്‍ച്ച് 30ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.

ചിത്രത്തിലെ നായിക മലയാളിയുടെ പ്രിയ താരം മഞ്ജുവാര്യരാണ്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

തെന്നിന്ത്യന്‍ താരം പ്രകാശ് രാജാണ് ഒടിയനില്‍ വില്ലനായി എത്തുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ദേശീയ അവാര്‍ഡ് ജേതാവായ ഹരികൃഷ്ണനാണ്.

പുലി മുരുകന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ഒടിയനിലൂടെ പീറ്റര്‍ ഹെയ്ന്‍ വീണ്ടും മലയാള സിനിമയ്ക്ക് ആക്ഷന്‍ ഒരുക്കുകയാണ്.

Top