ഓഖി ; കാണാതായവരില്‍ ഒരാളുടെ മൃതദേഹം കൂടി കോഴിക്കോട് പുറംകടലില്‍ കണ്ടെത്തി

ockhi

കോഴിക്കോട്: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ കാണാതായവരില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി.

കോഴിക്കോട് പുറംകടലില്‍ നടത്തിയ തെരച്ചിലിലാണു മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം വൈകിട്ടോടെ ബേപ്പൂരിലെത്തിക്കും.

നേരത്തെ, ഓഖി ദുരന്തത്തില്‍പ്പെട്ട് മരിച്ച ആറു മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയിരുന്നു.

മത്സ്യബന്ധനത്തിന് പോയവരാണ് ബേപ്പൂരില്‍ നിന്ന് 11 നോട്ടിക്കല്‍ മൈല്‍ അകലെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Top