തമിഴകം നൽകുന്നത് പത്ത് ലക്ഷം, 25 ലക്ഷം പ്രഖ്യാപിച്ച് ഞെട്ടിച്ച് പിണറായി സർക്കാർ . .

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ ഉണര്‍ന്ന് കൈനിറയെ സഹായവുമായി പിണറായി സര്‍ക്കാര്‍.

ഏറ്റവും അധികം പേര്‍ ചുഴലിക്കാറ്റില്‍പ്പെട്ട് മരണപ്പെടുകയും, കൂടുതല്‍ നാശനഷ്ടമുണ്ടാവുകയും ചെയ്ത കന്യാകുമാരിയിലെ മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ 10 ലക്ഷം നല്‍കുമ്പോള്‍ കേരള സര്‍ക്കാര്‍ നല്‍കുന്നത് 25 ലക്ഷം വീതമാണ്.

പിണറായി സര്‍ക്കാരിന്റെ ഈ വലിയ സഹായഹസ്തം തമിഴ് രാഷ്ട്രീയ നേതൃത്വങ്ങളെയാകെ ഞെട്ടിച്ചിരിക്കുകയാണ്

ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ സര്‍വകക്ഷി യോഗത്തിലാണ് തീരുമാനമുണ്ടായത്.

മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും യോഗത്തില്‍ തീരുമാനമായി.

മാനദണ്ഡങ്ങള്‍ നോക്കാതെ ഫിഷറീസ് വകുപ്പിലാവും ജോലി നല്‍കുക. ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തും.

ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങള്‍ക്ക് ആഴ്ചയില്‍ 2000 രൂപവീതം നല്‍കും. ഓരോ ദിവസവും മുതിര്‍ന്നവര്‍ക്ക് 60 രൂപവീതവും കുട്ടികള്‍ക്ക് 45 രൂപവീതവും നല്‍കുന്നതിന് പകരമായാണ് ഇത്.

ദുരിതം നേരിടാന്‍ കേന്ദ്രത്തോട് പ്രത്യേകപാക്കേജ് ആവശ്യപ്പെടും. ഇക്കാര്യം സംസാരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനെ കാണും.

Top