ഓഖി ദുരന്തം: കേരളത്തില്‍ നിന്ന് കാണാതായത് 300 പേരെയെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ കേരളത്തില്‍ നിന്ന് കാണാതായവര്‍ 300 പേരെന്ന് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍. പൊലീസ്, ഫിഷറിസ്, ദുരന്ത നിവാരണ വകുപ്പുകളാണ് പുതിയ കണക്കുകള്‍ പുറത്ത് വിട്ടത്.

തിരുവനന്തപുരത്ത് മാത്രം 172 പേരെ കാണാതായതിന് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു. 83 പേരുടെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാനുണ്ട്. കൊച്ചിയില്‍ നിന്ന് 32 പേരും, കൊല്ലത്ത് നിന്ന് 13 പേരെയുമാണ് കാണാതായത്. ഇതോടൊപ്പം 40 മൃതദേഹങ്ങള്‍ തിരിച്ചറിയാനുമുണ്ട്. പുതിയ കണക്കു പ്രകാരം മരണസംഖ്യ അറുപതാണ്.

Top