ഫൗണ്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഒബാമ ഡിസംബര്‍ ഒന്നിന് ഇന്ത്യയിലെത്തും

വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ ഡിസംബര്‍ ഒന്നിന് ഇന്ത്യയിലെത്തും.

ഒബാമ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് ഒബാമ ഡല്‍ഹിയിലെത്തുന്നത്.

സമൂഹത്തിന്റെ പുരോഗതി ലക്ഷ്യമാക്കി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന യുവാക്കളെ കാണുക, അവരുടെ ആശയങ്ങളെ കുറിച്ചറിയുക എന്ന ലക്ഷ്യത്തോടെയാണ് ഒബാമ ഫൗണ്ടേഷന്‍ ഇന്ത്യയില്‍ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

മുമ്പ് ജര്‍മ്മനി, ഇന്‍ഡോനേഷ്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളിലും സമാനമായ പരിപാടി ഒബാമാ ഫൗണ്ടേഷന്‍ സംഘടിപ്പിച്ചിരുന്നു.

ഇന്ത്യയിലേക്ക് വരുന്ന കാര്യം ട്വിറ്ററി പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയിലൂടെയാണ് ഒബാമ അറിയിച്ചത്.

Top