obama calls pm modi thanks him for strengthening indo us ties

വാഷിംഗ്ടണ്‍: ഇന്ത്യ-അമേരിക്ക ബന്ധം കൂടുതല്‍ ദൃഢപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതില്‍ സന്തോഷം അറിയിക്കാന്‍ അധികാരം ഒഴിയുന്ന അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ചു.

ബുധനാഴ്ചയാണ് മോദിയെ ഒബാമ നന്ദി അറിയിക്കാന്‍ വിളിച്ചത്. വൈറ്റ് ഹൗസാണ് ഇക്കാര്യം പുറത്തുവിട്ടത്.

ആണവോര്‍ജം, പ്രതിരോധം, ഭീകരത, മാനുഷിക ബന്ധം തുടങ്ങിയ വിവിധ വിഷയങ്ങളില്‍ കൈകോര്‍ത്ത് മുന്നേറാന്‍ സാധിച്ചതില്‍ സന്തുഷ്ടി അറിയിച്ച ഒബാമ, ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക മേഖലയിലെ മുന്നേറ്റത്തെക്കുറിച്ച് വിലയിരുത്തല്‍ നടത്തുകയും ചെയ്തു.

ഈ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ മോദി കൈക്കൊണ്ട പ്രവര്‍ത്തനങ്ങള്‍ക്കാണ് ഒബാമ നന്ദി അറിയിച്ചത്.

പ്രതിരോധ മേഖലയില്‍ ഇന്ത്യ, അമേരിക്കയുടെ ഉത്തമ പങ്കാളിയായി മാറുന്നതിനിടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിസുരക്ഷാ മേഖലകളിലെ പുരോഗതിയും ഇരുവരും ചര്‍ച്ച ചെയ്തു.

2014 മേയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അധികാരത്തിലെത്തിയപ്പോള്‍ ഏറ്റവും ആദ്യം ആശംസ അറിയിച്ച ലോകനേതാവ് ഒബാമയായിരുന്നു. വെറ്റ് ഹൗസിലേക്ക് മോദിയെ അന്ന് ഒബാമ ക്ഷണിക്കുകയും ചെയ്തിരുന്നു.

Top