O Panneerselvam ps met President Pranab Mukherjee-seek probe into Jayalalithaa’s death

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ വിമത വിഭാഗം നേതാവുമായ ഒ.പനീര്‍ശെല്‍വത്തെ അനുകൂലിക്കുന്ന എം.പിമാര്‍ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി.

രാജ്യസഭ എം.പി വി മൈത്രേയന്റെ നേതൃത്വത്തിലാണ് 11 എം.പിമാര്‍ രാഷ്ട്രപതി ഭവനില്‍ എത്തിയത്. ജയലളിതയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് കൂടിക്കാഴ്ച നടത്തിയത്.

ജയയുടെ മരണം കേന്ദ്ര ഏജന്‍സിയെ കൊണ്ട് അന്വേഷിക്കണമെന്നും എം.പിമാര്‍ കൂടിക്കാഴ്ചയില്‍ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു.

Top