nursing recruitment scam-CBI filed chargesheet

cbi

കൊച്ചി: നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസില്‍ എട്ട് പ്രതികള്‍ക്കെതിരെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ് അഡോള്‍ഫസ് ലോറന്‍സിനെ ഒന്നാം പ്രതിയാക്കിയാണ് സിബിഐ കുറ്റപത്രം.

കുവൈറ്റിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്ത കൊച്ചിയിലെ സ്വകാര്യ ട്രാവല്‍ ഏജന്‍സിയായ അല്‍ സറഫയുടെ ഉടമ പുതുപ്പള്ളി സ്വദേശി ഉതുപ്പ് വര്‍ഗീസ് രണ്ടാം പ്രതിയാണ്. ഉതുപ്പിന്റെ ഭാര്യ ഭാര്യ സൂസന്‍ മൂന്നാം പ്രതിയാണ്.

അല്‍ സറാഫ ഏജന്‍സി ഉടമ ഉതുപ്പ് വര്‍ഗീസുമായി അഡോള്‍ഫസ് ലോറന്‍സ് ഗൂഢാലോചന നടത്തിയതായി സിബിഐക്ക് വിവരം ലഭിച്ചിരുന്നു. കുവൈറ്റിലേക്കും മറ്റും നഴ്‌സിങ് റിക്രൂട്ട്‌മെന്റ് നടത്തിയത് വഴി 300 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതാണ് കേസ്.

വിദേശരാജ്യങ്ങളിലേക്ക് റിക്രൂട്ട് ചെയ്ത നഴ്‌സുമാരില്‍നിന്ന് അനധികൃതമായി അമിത പണം ഈടാക്കുകയായിരുന്നു.

Top