നഴ്‌സുമാരുടെ സമരം ; കണ്ണൂര്‍ ജില്ലാ കലക്ടര്‍ക്കെതിരെ സിപിഎം രംഗത്ത്

p-jayarajan

കണ്ണൂര്‍: ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ട് നഴ്‌സുമാര്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി സിപിഎം രംഗത്ത്.

നഴ്‌സ് സമരം നേരിടാന്‍ ആശുപത്രികളില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥികളെ നിയോഗിക്കണമെന്ന കണ്ണൂര്‍ ജില്ലാ കലക്ടറുടെ നിര്‍ദേശത്തിനെതിരെയാണ് സിപിഎം രംഗത്ത് വന്നിരിക്കുന്നത്. നിര്‍ദേശം ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് പി ജയരാജന്‍ അറിയിച്ചു.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ജൂലൈ 20ന് നടക്കുന്ന ചര്‍ച്ചയില്‍ നഴ്‌സുമാരുടെ ആവശ്യങ്ങള്‍ പരിഹരിക്കുമെന്നാണ് പാര്‍ട്ടി ഉറച്ചുവിശ്വസിക്കുന്നതെന്നും പി ജയരാജന്‍ പറഞ്ഞു.

നഴ്‌സുമാരുടെ സംഘടനയായ യുഎന്‍എ മുഖ്യമന്ത്രി അനുരഞ്ജന ചര്‍ച്ച വിളിച്ചതിനെ തുടര്‍ന്ന് സമരത്തില്‍ നിന്ന് പിന്‍മാറുകയുണ്ടായി.

എന്നാല്‍ ഐഎന്‍എ നേതൃത്വം അനാവശ്യമായി നഴ്‌സുമാരെ സമരത്തിലേക്ക് വലിച്ചിഴക്കുകയാണ് ചെയ്യുന്നത്. നഴ്‌സുമാരുന്നയിക്കുന്ന ആവശ്യങ്ങള്‍ ന്യായമാണെന്നും അവ പരിഹരിക്കണമെന്നും എല്‍ഡിഎഫ് തന്നെ ഗവണ്‍മെന്റിനോട് ആവശ്യപ്പെടുകയുണ്ടായി. ജൂലൈ 20ന് നടക്കുന്ന ചര്‍ച്ചയില്‍ തീരുമാനമാകുമെന്നാണ് കരുതുന്നതെന്നും പി ജയരാജന്‍ ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.

Top