ആരോഗ്യ മേഖലയെ സ്തംഭിപ്പിക്കുന്ന സമരത്തില്‍ നിന്നും നഴ്‌സുമാര്‍ പിന്‍മാറണം ; കോടിയേരി

തിരുവനന്തപുരം: നഴ്‌സുമാര്‍ സമരത്തില്‍ നിന്നും പിന്‍മാറണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

സംസ്ഥാനത്തെ ആരോഗ്യ മേഖലയെ സ്തംഭിപ്പിക്കുന്ന സമരത്തില്‍ നിന്നും പിന്‍മാറാന്‍ നഴ്‌സുമാര്‍ തയ്യാറാകണം. ഇടത് സര്‍ക്കാര്‍ എസ്മ പ്രയോഗിക്കാന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ ഇത് കരുതി സമരവുമായി മുന്നോട്ട് പോകരുതെന്നും കോടിയേരി ആവശ്യപ്പെട്ടു.

ഇതിനിടെ നഴ്‌സുമാരുടെ സമരം തീര്‍ക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമം തുടങ്ങി. യുഎന്‍എ ഭാരവാഹികളുമായി മുഖ്യമന്ത്രിയുടെ ഓഫീസ് സംസാരിച്ചു. സമരം പിന്‍വലിക്കുകയാണെങ്കില്‍ ചര്‍ച്ചക്ക് തയ്യാറെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Top