ആണവനിരായുധികരണം ക്ഷമയോടെ കൈകാര്യം ചെയ്യണമെന്ന് ഷിന്‍ ബോങ് കില്‍

സീയൂള്‍: ആണവനിരായുധികരണം ക്ഷമയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണെന്ന് സൗത്ത് കൊറിയന്‍ അംബാസിഡര്‍ ഷിന്‍ ബോങ് കില്‍. യഥാര്‍ത്ഥത്തില്‍ വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ പ്രശ്‌നം പരിഹരിക്കേണ്ടതാണെന്നും, വളരെയധികം ക്ഷമ വേണ്ടതാണെന്നും, എന്നാല്‍ തങ്ങള്‍ നിശ്ചയദാര്‍ഢ്യത്തെ ഉപേക്ഷിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു.

ആണവ ചര്‍ച്ചകള്‍ വളരെ പ്രയാസമേറിയതും സങ്കീര്‍ണവുമായ വിഷയമാണ്. പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കാത്ത പക്ഷം ഗുരുതരമായ പ്രത്യഘാതങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തര കൊറിയയും യുഎസും തമ്മില്‍ ആണവനിരായുധീകരണത്തെ കുറിച്ചു നടക്കുന്ന ചര്‍ച്ചകളുടെ മധ്യസ്ഥത ദക്ഷിണ കൊറിയക്കായിരിക്കുമെന്ന് യു എസ് പ്രസിഡന്റ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഉത്തര കൊറിയ ആണവനിരായുധികരണം വേഗത്തിലാക്കാനുള്ള നടപടികള്‍ പാലിക്കുന്നില്ലെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. യുഎസ് സെക്രട്ടറി മൈക്ക് പോംപിയോ ഉത്തര കൊറിയ സന്ദര്‍ശനം റദ്ദാക്കിയിരുന്നു.

Top