Now with the power of the number 16 on the list, the picture will change over the years

വാഷിംഗ്ടൺ: ലോകത്തെ ഏറ്റവും കരുത്തുറ്റ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ പതിനാറാം സ്ഥാനത്ത്. അമേരിക്കൻ ന്യൂസ് ആൻഡ് വേൾഡ് പുറത്ത് വിട്ട റിപ്പോർട്ടിലാണ് ഈ വിവരം.

ലോകത്തെ ഏറ്റവും മികച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇരുപത്തിയഞ്ചാം സ്ഥാനവും ഇന്ത്യ കരസ്ഥമാക്കി. കരുത്തരുടെ പട്ടികയിൽ അമേരിക്ക ഒന്നാമതും റഷ്യ രണ്ടാമതുമാണ്.

2016-ലെ സർവ്വേ റിപ്പോർട്ട് പുറത്ത് വിട്ടപ്പോൾ എല്ലാ മേഖലയിലും പിന്നിലായിരുന്ന റഷ്യയാണിപ്പോൾ ഇത്തവണ നേട്ടമുണ്ടാക്കിയത്.

സമ്പദ്ഘടനയുടെ കാര്യത്തിൽ ഇരുപത്തിനാലാം സ്ഥാനത്തും സാംസ്കാരിക വൈവിധ്യങ്ങളുടെ അടിസ്ഥാനത്തിൽ ഇരുപത്തിയെട്ടാം സ്ഥാനത്തുമാണ് റഷ്യ. സ്വിറ്റ്സർലൻഡ്, കാനഡ, ജർമ്മനി, ജപ്പാൻ എന്നീ രാജ്യങ്ങൾ ലോകത്തെ ഏറ്റവും മികച്ച രാജ്യങ്ങളുടെ പട്ടികയിൽ മുന്നിലെത്തിയപ്പോൾ അമേരിക്കക്ക് ഏഴാം സ്ഥാനം കൊണ്ട് തൃപ്തി പെടേണ്ടി വന്നു.

വരും വർഷങ്ങളിൽ ഇന്ത്യ നില കൂടുതൽ മെച്ചപ്പെടുത്താൻ സാധ്യത വളരെ കൂടുതലാണെന്നാണ് ന്യൂസ് ആൻഡ് വേൾഡ് അധികൃതർ ചൂണ്ടി കാട്ടുന്നത്.

Top