ഐഎസ്എല്‍ നാലാം സീസണ് നവംബര്‍ 17-ന് കൊല്‍ക്കത്തയില്‍ കിക്കോഫ്

isl

കൊല്‍ക്കത്ത :  ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ നാലാം സീസണ് നവംബര്‍ 17-ന് കൊല്‍ക്കത്തയില്‍ കിക്കോഫ്.

ആദ്യമല്‍സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് കൊല്‍ക്കത്തയെ നേരിടും.

പത്ത് ടീമുകള്‍ പങ്കെടുക്കുന്ന നാലാം സീസണില്‍ ആകെ 95 മല്‍സരങ്ങളാണുള്ളത്.

സീസണിലെ സെമിഫൈനലുകള്‍ മാര്‍ച്ച് രണ്ടാംവാരം വരെയാണ് നടക്കുക.

ആഴ്ചയില്‍ അഞ്ച് ദിവസമാണ് ലീഗ് മല്‍സരങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മല്‍സരമുണ്ടായിരിക്കില്ല. ബുധന്‍ മുതല്‍ ഞായര്‍ വരെയുള്ള ദിവസങ്ങളില്‍ 8 മണിക്കായിരിക്കും മല്‍സരങ്ങള്‍ നടത്തുക.

ഞായറാഴ്ച മാത്രം രണ്ട് മല്‍സരങ്ങളായിരിക്കും ഉണ്ടാവുക.

എന്നാല്‍, ഫൈനലിന്റെ തീയതിയും സ്ഥലവും പ്രഖ്യാപിച്ചിട്ടില്ല.

Top