Novak Djokovic is out of the Australian Open

സ്‌ട്രേലിയന്‍ ഓപ്പണിലെ നിലവിലെ ചാമ്പ്യന്‍ നൊവാക് ജ്യോക്കോവിച്ച് പുറത്ത്. രണ്ടാം റൗണ്ടില്‍ സീഡില്ലാ താരം ഡെനിസ് ഇസ്‌കോമിന്‍ ജ്യോകോവിച്ചിനെ അട്ടിമറിക്കുകയായിരുന്നു. സ്‌കോര്‍76,57,26,76,64.

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ സെര്‍ബിയയുടെ നൊവാക് ജ്യോക്കോവിച്ച് ആദ്യമത്സരത്തില്‍ രണ്ടാം റൗണ്ടിലേക്കു മുന്നേറിയിരുന്നു.

കഴിഞ്ഞ വര്‍ഷം റാഫേല്‍ നദാലിനെ ആദ്യ റൗണ്ടില്‍ അട്ടിമറിച്ച വെര്‍ഡാസ്‌കോയാണ് ഇത്തവണ ദ്യോകോവിച്ചിനെതിരേ ആദ്യ റൗണ്ടില്‍ അട്ടിമറിക്കാന്‍ ശ്രമിച്ചത്.

എന്നാല്‍ കുരുത്തുമുഴുവന്‍ പുറത്തെടുത്ത ദ്യോകോവിച്ച് അട്ടിമറി അതിജീവിച്ചു വിജയം പിടിച്ചെടുക്കുകയായിരുന്നു.

മത്സരം രണ്ടുമണിക്കുര്‍ 20 മിനിറ്റ് നീണ്ടുനിന്നു. ദോഹയില്‍ തനിക്കെതിരേ മികച്ച കളി കാഴ്ചവച്ച വെര്‍ഡാസ്‌കോയില്‍നിന്നു മികച്ച പോരാട്ടം പ്രതീക്ഷിച്ചിരുന്നതായി ജ്യോക്കോവിച്ച് പറഞ്ഞു.

ഇരുവരും 13 തവണ ഏറ്റുമുട്ടിയപ്പോള്‍ നാലുതവണ ജ്യോക്കോവിച്ച് വെര്‍ഡാസ്‌കോയോട് പരാജയമറിയുകയും ചെയ്തിട്ടുണ്ട്.

Top