മയാമി ഓപ്പണ്‍ ചാമ്പ്യന്‍ ഷിപ്പ്; നൊവാക് ജോക്കോവിച്ച് പുറത്തായി

miami

ഫ്‌ളോറിഡ: മുന്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച് മയാമി ഓപ്പണില്‍നിന്നും പുറത്തായി. ഫ്രാന്‍സിന്റെ ബെനോയിത് പയറിയാണ് ജോക്കോവിച്ചിനെ അട്ടിമറിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ജോക്കോവിച്ചിന്റെ പരാജയം. സ്‌കോര്‍: 6-3, 6-4.

മത്സരം 69 മിനിറ്റുകള്‍ക്കുള്ളില്‍ അവസാനിപ്പിക്കാന്‍ ഫ്രഞ്ച് താരത്തിനായി. ജനുവരിയില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ നാലാം റൗണ്ടില്‍ പരാജയപ്പെട്ട ശേഷം ജോക്കോവിച്ചിന്റെ തുടര്‍ച്ചയായ മൂന്നാം പരാജയമാണിത്.

അതേസമയം ബ്രിട്ടന്റെ ജൊഹാന കോണ്ടയും ചെക്ക് താരം പെട്ര ക്വിറ്റോവയും മൂന്നാം റൗണ്ടില്‍ കടന്നു. ബെല്‍ജിയത്തിന്റെ കിര്‍സ്റ്റെന്‍ ഫ്‌ളിപ്‌കെന്‍സിനെ പരാജയപ്പെടുത്തിയാണ് ജൊഹാന മൂന്നാം റൗണ്ടിലേക്ക് കടന്നത്.

ഇന്ത്യന്‍ വെല്‍സ് ചാമ്പ്യന്‍ നവോമി ഒസാക്ക ആദ്യ റൗണ്ടില്‍ സൂപ്പര്‍ താരം സെറീന വില്യംസിനെ പരാജയപ്പെടുത്തിയെങ്കിലും രണ്ടാം റൗണ്ടില്‍ എലിന വിറ്റോളിനയുടെ മുന്നില്‍ അടിയറവ് പറഞ്ഞു.

Top