Note ban on spam messages on behalf of the Prime Minister Spreads WhatsApp

Whatsapp

ന്യൂഡല്‍ഹി: നോട്ട് നിരോധനം അമ്പതു ദിവസം പിന്നിടുമ്പോള്‍ പ്രധാനമന്ത്രിയുടെ പേരില്‍ സ്പാം സന്ദേശങ്ങള്‍ വാട്‌സ് ആപ്പിലൂടെ പ്രചരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യക്കാര്‍ക്ക് സൗജന്യമായി 500 രൂപ റീചാര്‍ജ് നല്‍കുന്നു.

ഇത് ലഭിക്കാന്‍ ഒരു ലിങ്ക് നല്‍കി അതില്‍ ക്ലിക്ക് ചെയ്യണമെന്നുമാണ് സന്ദേശം.

ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഒരു പേജ് തുറക്കും അതില്‍ ഫോണ്‍ നമ്പര്‍, മൊബൈല്‍ ഓപ്പറേറ്റര്‍, സംസ്ഥാനം എന്നീ വിവരങ്ങള്‍ ആവശ്യപ്പെടും.

ഇത് മുഴുവന്‍ രേഖപ്പെടുത്തി കഴിയുമ്പോള്‍ 15 സുഹൃത്തുക്കള്‍ക്കോ ഗ്രൂപ്പുകളിലേക്കോ സന്ദേശം എത്തിക്കണമെന്നും ഉടന്‍ തന്നെ 500 രൂപ റീചാര്‍ജ് ഉടന്‍ എത്തുമെന്നുമുള്ള നിര്‍ദേശം വരും.

ഇതുവിശ്വസിച്ച് പലരും സന്ദേശം ഷെയര്‍ ചെയ്യുന്നതിനാല്‍ സ്പാം സന്ദേശങ്ങള്‍ വളരെ വേഗത്തില്‍ പ്രചരിക്കുകയാണ്.

എന്നാല്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ നല്‍കിയാല്‍ ഫോണിലെ സ്വകാര്യ വിവരങ്ങളും ഫയലുകളും ചോര്‍ത്തപ്പെട്ടേക്കാം എന്നത് പലര്‍ക്കും അറിയില്ല.

ആളുകളിലേക്ക് വേഗത്തില്‍ പ്രചരിക്കുമെന്നതിനാലാണ് ഇമെയിലും ഫെയ്‌സ്ബുക്കുമൊക്കെ ഉപേക്ഷിച്ച് സ്പാമര്‍മാര്‍ വാട്‌സ്ആപ്പ് പോലുള്ള മെസേജിങ് ആപ്പുകളിലേക്ക് കളംമാറ്റിയിരിക്കുന്നത്.

വാട്‌സ്ആപ്പ് ഗോള്‍ഡ് പതിപ്പിന്റെ പേരില്‍ മുമ്പും സ്പാം സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

Top