not invite vs achuthananthan-dyfi national conference in kochi

കൊച്ചി: വിപ്ലവ പാർട്ടിയുടെ ജീവിച്ചിരിക്കുന്ന ഏക സ്ഥാപക നേതാവിന് വിപ്ലവ യുവജനപ്രസ്ഥാനത്തിന്റെ ദേശീയ സമ്മേളനത്തിലേക്ക് ക്ഷണമില്ല

സി പി എംന്റെ യുവജന സംഘടനയായ ഡിവൈഎഫ്ഐയുടെ പത്താം ദേശീയ സമ്മേളനത്തിനാണ് ബുധനാഴ്ച കൊച്ചിയിൽ തുടക്കമാകുന്നത്.

വിദേശ പ്രതിനിധികളടക്കം 780 പേരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

വ്യാഴാഴ്ച പ്രതിനിധി സമ്മേളനം ജസ്റ്റിസ് ഗോപാൽ ഗൗഡ ഉദ്ഘാടനം ചെയ്യും. സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയൻ, പി ബി അംഗങ്ങളായ പ്രകാശ് കാരാട്ട്, എം എ ബേബി, മന്ത്രി തോമസ് ഐസക്ക്, ഡോ.പ്രഭാത് പട്നായിക്ക് തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും. സമാപനത്തോട് അനുബന്ധിച്ച് ഞായറാഴ്ച വൈകീട്ട് മറൈൻ ഡ്രൈവിൽ യുവജന റാലി നടക്കും.സമ്മേളനത്തിന്റെ ഭാഗമായുള്ള ഒരു പരിപാടിയിലും വി എസിനെ ഉൾപ്പെടുത്തിയിട്ടില്ല.

Top