‘ശിവയ്ക്കു പകരം ശിവ മാത്രം, ആര്‍ക്കും ശിവകാര്‍ത്തികേയനാകാന്‍ സാധിക്കില്ല’

sivakartikeyan

ര്‍ക്കും ശിവകാര്‍ത്തികേയനെ പോലെയാകാന്‍ കഴിയില്ലെന്ന നടന്‍ സിദ്ധാര്‍ഥിന്റെ പരമാര്‍ശത്തെ കുറിച്ച് പ്രമുഖ അവതാരകന്‍ ഗോബിനാഥ്. തമിഴ് ടെലിവിഷനിലെ ടോക്ക് ഷോയായ നീയാ…നാനായുടെ അവതാരകനാണ് ഗോബിനാഥ്.

നിരവധി എക്‌സ്‌ക്ലൂസീവ് അഭിമുഖങ്ങള്‍ നമ്മളെ പരിചയപ്പെടുത്തിയ അവതാരകനാണ് ഗോബിനാഥ്. അതുപോലെ നടന്‍ സിദ്ധാര്‍ഥുമായുള്ള ഒരു ഇന്റര്‍വ്യുവിലെ ചില പരമാര്‍ശങ്ങളാണ് അദ്ദേഹം  ഇക്കുറി  പങ്കുവെച്ചത്. യുവ നടന്‍ ശിവകാര്‍ത്തികേയനെ  കുറിച്ച് നടന്‍ സിദ്ധാര്‍ഥ് പങ്കുവെച്ച കാര്യങ്ങളെ കുറിച്ചാണ് അദ്ദേഹം ഇക്കുറി ചര്‍ച്ച ചെയ്തത്.

“ശിവയെ പോലെ ശിവ മാത്രമേയുള്ളു, ആര്‍ക്കും അവനെ പോലെയാകാന്‍ കഴിയില്ല. ഒരു പാട് കഠിനാധ്വാനിയാണ് ശിവ, എത്ര കഷ്ടപ്പെടാനും അവന്‍ തയാറാണെന്നും നടന്‍ സിദ്ധാര്‍ഥ് ശിവകാര്‍ത്തികയേനെ കുറിച്ച് പറഞ്ഞിരുന്നു.” ഇത് അവന്റെ ഭാഗ്യമാണെന്ന് തരംതിരിക്കാന്‍ സാധ്യമല്ല. കാരണം അവന്‍ ഏത് കാര്യവും ഉള്‍ക്കാഴ്ചയോടെയാണ് കാണുന്നത്. കഥാപാത്രത്തിന് വേണ്ടിയാണെങ്കിലും സിനിമയ്ക്ക് വേണ്ടിയാണെങ്കിലും. ആര്‍ക്കും ഒരിക്കലും ശിവയാകാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

തമിഴകത്തെ യുവനടന്മാരില്‍ ശിവകാര്‍ത്തികേയന് നമ്പര്‍ വണ്‍ സ്ഥാനമുണ്ട്. സഹനടനായി എത്തി പിന്നീട് നടനായി വളര്‍ന്ന ശിവകാര്‍ത്തികേയന്‍ തൊട്ടതെല്ലാം പൊന്നാക്കുകയാണ്. രജനി മുരുകന്‍, റെമോ എന്നീ സിനിമകള്‍ക്കുശേഷം ശിവകാര്‍ത്തികേയന്റെ ഏറ്റവും പുതിയ ചിത്രം വേലൈക്കാരനും ബോക്‌സോഫില്‍ ഹിറ്റായി മാറിക്കഴിഞ്ഞിരുന്നു.

വേലൈക്കാരന്‍ സിനിമയ്ക്കു മുന്‍പേ പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കില്ലെന്ന് ശിവകാര്‍ത്തികേയന്‍ പ്രഖ്യാപിച്ചിരുന്നു. ബിഗ് ബ്രാന്‍ഡ് ആയ സോഫ്റ്റ് ഡ്രിങ്ക്‌സ് കമ്പനിയുടെ പരസ്യവും ഇതിന്റെ അടിസ്ഥാനത്തില്‍ നടന്‍ വേണ്ടെന്നുവച്ചിരുന്നു.  എന്നാല്‍ വേലൈക്കാരന്‍ സിനിമയ്ക്കു ശേഷം ഇനി ഒരു പരസ്യത്തിലും താന്‍ അഭിനയിക്കില്ലെന്ന കടുത്ത തീരുമാനമാണ് ശിവകാര്‍ത്തികേയന്‍ എടുത്തത്.

ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ച് പരിശോധിക്കാന്‍ തനിക്ക് സാധിക്കാത്തതുമൂലമാണ് താരം പരസ്യ ചിത്രങ്ങളില്‍ ഇനി അഭിനയിക്കേണ്ടെന്ന് തീരുമാനമെടുത്തത്. മാത്രമല്ല തന്റെ പരസ്യം കണ്ട് ഉല്‍പ്പന്നങ്ങള്‍ വാങ്ങിച്ച് ആരാധകര്‍ വഞ്ചിക്കപ്പെടാന്‍ പാടില്ലെന്ന നിലപാടും ശിവകാര്‍ത്തികേയന്റെ തീരുമാനത്തിന് പിന്നിലുണ്ടായിരുന്നു.

അതേ സമയം മറ്റുള്ളവരുടെ വിഷമങ്ങള്‍ തിരിച്ചറിയുന്നതിലും മുമ്പില്‍ തന്നെയാണ് ശിവ കാര്‍ത്തികേയന്‍. അതേ സമയം നിര്‍മ്മാതാക്കളുടെ ബുദ്ധിമുട്ടുകള്‍ കണ്ടറിഞ്ഞ് ശിവ സഹായിച്ചിരുന്നു. നിര്‍മ്മാതാക്കളുടെ ഭാരം കുറയ്ക്കാനായി സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് പ്രതിഫല തുകയില്‍ കുറച്ച് മാത്രം കൈപ്പറ്റാനും ബാക്കി അഭിനയിച്ചു പൂര്‍ത്തിയാക്കിയതിനുശേഷം വാങ്ങിക്കാനും തീരുമാനിച്ചിരുന്നു. എന്റെ സിനിമയുടെ ബജറ്റ് പ്രതീക്ഷിച്ചതിനെക്കാള്‍ കൂടുതലായാല്‍ എന്റെ പ്രതിഫലം കുറയ്ക്കുമെന്നും ശിവകാര്‍ത്തികേയന്‍ പറഞ്ഞിരുന്നു. ശിവകാര്‍ത്തികേയന്റെ ഈ തീരുമാനം വളര്‍ന്നുവരുന്ന മറ്റു യുവതാരങ്ങള്‍ക്കും മാതൃകയാക്കാവുന്നതാണെന്നാണ് കോളിവുഡിലെ സംസാരം.


നേരത്തെ, നിര്‍മ്മാതാവ് അശോക് കുമാറിന്റെ മരണവും അദ്ദേഹത്തിന്റെ ആത്മഹത്യ കുറിപ്പും താരത്തെ വല്ലാതെ വേദനിപ്പിച്ചിരുന്നു. അശോക് കുമാറിന്റെ ആത്മഹത്യ കുറിപ്പ് വായിച്ചപ്പോള്‍ തന്റെ കണ്ണു നിറഞ്ഞുപോയെന്ന് അദ്ദേഹം പറഞ്ഞിരുന്നു, തുടര്‍ന്ന് ഉടന്‍തന്നെ തന്റെ സിനിമയുടെ നിര്‍മ്മാതാക്കളെ വിളിച്ച് ബജറ്റിനെക്കുറിച്ച് പരിശോധിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

Top