ഇങ്ങനെയായിരിക്കണം താരങ്ങള്‍ . . പണത്തിന് മീതെ പറന്ന് സൂപ്പര്‍ താരം !

ചെന്നെ: കോടികള്‍ കിലുങ്ങുന്ന പരസ്യമേഖലയോട് ഗുഡ് ബൈ പറഞ്ഞ് തമിഴ് യുവ സൂപ്പര്‍ താരം ശിവ കാര്‍ത്തികേയന്‍.

വേലൈക്കാരന്‍ സിനിമയ്ക്ക് മുമ്പ് തന്നെ പരസ്യ ചിത്രങ്ങളില്‍ താന്‍ അഭിനയിക്കില്ലെന്ന് ശിവകാര്‍ത്തികേയന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാലിപ്പോള്‍ ഒരു പരസ്യത്തിലും താന്‍ അഭിനയിക്കില്ലെന്നാണ് ശിവകാര്‍ത്തികേയന്‍ വ്യക്തമാക്കുന്നത്.

സോഫ്റ്റ് ഡ്രിങ്ക്‌സും മറ്റു പായ്ക്കറ്റ് പാനീയങ്ങളും ഞാന്‍ കുടിക്കാതായിട്ട് എട്ടൊന്‍പത് വര്‍ഷമായി. അത് വ്യക്തിപരമായ തീരുമാനമായിരുന്നു. ഇത്തരം ഭക്ഷണങ്ങള്‍ എന്റെ ശരീരത്തിന് നല്ലതല്ലെന്ന് തോന്നിയതിനാലാണ് ഞാന്‍ അവ കഴിക്കുന്നത് നിര്‍ത്തിയത്-താരം പറഞ്ഞു.

നാലര വയസായ തന്റെ മകള്‍ക്ക് ഇന്നു വരെ പിസയോ ബര്‍ഗറോ സോഫ്റ്റ് ഡ്രിങ്ക്‌സോ നല്‍കിയിട്ടില്ല. തന്റെ മകള്‍ക്ക് വാങ്ങി നല്‍കാത്ത ഒരു സാധനം വാങ്ങാന്‍ എങ്ങനെയാണ് മറ്റുള്ളവരെ പ്രേരിപ്പിക്കുകയെന്നും ശിവകാര്‍ത്തികേയന്‍ ചോദിച്ചു.

Top