ബ്രൗണിന് കന്നി ഗോള്‍, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ബ്ലാസ്റ്റേഴ്‌സിന് വിജയം

ഗുവഹത്തി: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കേരളാ ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായകവിജയം. 28-ാം മിനിറ്റില്‍ വെസ് ബ്രൗണ്‍ നേടിയ ഗോളിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് വിജയം സ്വന്തമാക്കിയത്.

പ്ലേഓഫ് സാദ്ധ്യതകള്‍ നിലനിര്‍ത്താന്‍ ഇന്നത്തെ വിജയം അത്യാവശ്യമായിരുന്ന കേരളം തുടക്കത്തിലെ ആക്രമിച്ച് കളിക്കുകയായിരുന്നു. 28-ാം മിനിറ്റില്‍ ജാക്കി ചന്ദ് സിംഗ് നല്‍കിയ കോര്‍ണര്‍ ബ്രൗണ്‍ ഗോളാക്കി മാറ്റുകയായിരുന്നു,

പിന്നീട് ഗോള്‍ തിരിച്ചടിക്കാന്‍ നോര്‍ത്ത് ഈസ്റ്റും ലീഡ് വര്‍ദ്ധിപ്പിക്കാന്‍ കേരളം ശ്രമിച്ചതോടെ കളി പലസമയത്തും കൈയ്യാങ്കളിയിലേക്ക് വഴിമാറി. രണ്ടാം പകുതിയില്‍ മികച്ച കളി പുറത്തെടുത്ത നോര്‍ത്ത് ഈസ്റ്റ് പലപ്പോഴും ഗോളിനടുത്തെത്തിയെങ്കിലും ഗോള്‍കീപ്പര്‍ പോള്‍ റെച്ചൂബ്കയുടെ മികവ് ബ്ലാസ്റ്റേഴ്‌സിന് രക്ഷയായി.

ഇന്നത്തെ വിജയത്തോടെ 16 മല്‍സരങ്ങളില്‍ നിന്ന് 24 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് ഇപ്പോഴും അഞ്ചാം സ്ഥാനത്ത് തുടരുകയാണ്. സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ആറാം വിജയമാണിത്. 14 മല്‍സരങ്ങളില്‍ നിന്ന് 25 പോയിന്റുള്ള ജംഷഡ്പുര്‍ എഫ്.സി ബ്ലാസ്റ്റേഴ്‌സിന് തൊട്ടുമുന്നിലുണ്ട്.

Top