North Korea says ready to strike US aircraft carrier

സോള്‍: സൈനിക ശക്തി തെളിയിക്കാന്‍ അമേരിക്കന്‍ വിമാനവാഹിനി കപ്പലായ യു.എസ്.എസ് കാള്‍ വിന്‍സന്‍ ആക്രമിച്ച് തകര്‍ക്കുമെന്ന് ഉത്തരകൊറിയയുടെ ഭീഷണി.

ഉത്തരകൊറിയയുടെ സമീപത്തേക്ക് നീങ്ങാന്‍ യുദ്ധക്കപ്പലിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് ഭീഷണി.

ഒറ്റ ആക്രമണത്തിലൂടെ വമ്പന്‍ യുദ്ധക്കപ്പല്‍ മുക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്നാണ് ഉത്തരകൊറിയ അവകാശപ്പെടുന്നത്. നോര്‍ത്ത് കൊറിയന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ മുഖപത്രം പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

അഞ്ച് ആണവ പരീക്ഷണങ്ങള്‍ ഉത്തരകൊറിയ അടുത്തിടെ നടത്തിയിരുന്നു. അമേരിക്കവരെ എത്താന്‍ കഴിവുള്ള മിസൈല്‍ വികസിപ്പിക്കുമെന്നാണ് അവര്‍ അവകാശപ്പെടുന്നത്.

ഉത്തരകൊറിയയുടെ തുടര്‍ച്ചയായ മിസൈല്‍ പരീക്ഷണങ്ങള്‍ക്ക് പിന്നാലെയാണ് യുദ്ധക്കപ്പലിനോട് ആ രാജ്യത്തിന് സമീപത്തേക്ക് നീങ്ങാന്‍ ട്രംപ് നിര്‍ദ്ദേശം നല്‍കിയത്. ദിവസങ്ങള്‍ക്കകം യുദ്ധക്കപ്പല്‍ ഉത്തര കൊറിയയ്ക്ക് സമീപമെത്തുമെന്ന് യു.എസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് വ്യക്തമാക്കിയിരുന്നു. എന്നാല്‍, കപ്പല്‍ ഇപ്പോള്‍ എവിടെയാണ് ഉള്ളതെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടില്ല.

Top