North Korea conducts failed missile launch

സീയൂള്‍: ഉത്തരകൊറിയയുടെ പുതിയ മിസൈല്‍ പരീക്ഷണം പരാജയപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്.

ദക്ഷിണകൊറിയയുടെ പ്രതിരോധവകുപ്പാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ബുധനാഴ്ച രാവിലെ ഉത്തരകൊറിയയുടെ കിഴക്കന്‍ പ്രവിശ്യയില്‍നിന്നായിരുന്നു പരീക്ഷണം നടത്തിയത്. ഉത്തരകൊറിയ റോക്കറ്റ് പരീക്ഷണം നടത്തിയതായി ജപ്പാനിലെ പ്രാദേശിക മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

ദക്ഷിണകൊറിയയും അമേരിക്കയും ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണങ്ങളെ ജാഗ്രതയോടെയാണ് നോക്കികാണുന്നതെന്നു ദക്ഷിണകൊറിയന്‍ പ്രതിരോധമന്ത്രാലയം അറിയിച്ചു. എന്നാല്‍ എതുതരത്തിലുള്ള മിസൈലുകളാണ് ഉത്തരകൊറിയ പരീക്ഷിച്ചതെന്ന് അറിയാന്‍ സാധിച്ചിട്ടില്ലെന്നും ദക്ഷിണകൊറിയന്‍ പ്രതിനിധി വ്യക്തമാക്കിയിട്ടുണ്ട്‌.

ഉത്തരകൊറിയ രണ്ടാഴ്ച മുന്‍പ് നാല് മിസൈലുകളാണ് പരീക്ഷിച്ചത്.

Top