വില കുറവില്‍ നോക്കിയയുടെ ആന്‍ഡ്രോയ്ഡ് ഫോണുകള്‍

സ്മാര്‍ട്ട് ഫോണ്‍ രംഗത്തേക്ക് നോക്കിയയുടെ പുതിയ താരം.

അതിവേഗ ആന്‍ഡ്രോയ്ഡ് ഫോണായ നോക്കിയ 5 ഹാന്‍ഡ്‌സെറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്.

റിലയന്‍സ് ജിയോയുമായി ചേര്‍ന്ന് നോക്കിയ 5 വാങ്ങുന്നവര്‍ക്കും 309 രൂപയ്ക്ക് മുകളില്‍ റീചാര്‍ജ് ചെയ്യുന്നവര്‍ക്കും 5 ജിബി 4ജി അധിക ഡേറ്റയും ഓഫര്‍ നല്‍കുന്നു.

പത്ത് റീചാര്‍ജുകള്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക. നവംബര്‍ 14നു ശേഷം നോക്കിയയുടെ എല്ലാ ഔട്ട്‌ലെറ്റുകള്‍ വഴിയും ഹാന്‍ഡ്‌സെറ്റ് വാങ്ങാം.

നേരത്തെ ഇറങ്ങിയിരുന്ന ഇതേ ഹാന്‍ഡ്‌സെറ്റ് 2 ജിബി റാം ആയിരുന്നു. 2 ജിബി വേരിയന്റിന്റെ വില 12,499 രൂപയായിരുന്നു. അതേസമയം 13,499 രൂപയാണ് 3 ജിബി വേരിയന്റിന്റെ വില.

ഫ്‌ലിപ്കാര്‍ട്ട് വഴി ഫോണ്‍ സ്വന്തമാക്കാം.

Top