നോക്കിയ 3, നോക്കിയ 2 എന്നീ ഫോണുകള്‍ക്ക് വമ്പന്‍ ക്യാഷ്ബാക്ക് ഓഫര്‍

Nokia

യര്‍ടെല്‍ നോക്കിയയുടെ ലൈസന്‍സ് ബ്രാന്‍ഡായ എച്ച്എംഡി ഗ്ലോബലുമായി ചേര്‍ന്ന് ‘ മേര പെഹല’ എന്ന പേരില്‍ നോക്കിയ 2, നോക്കിയ 3 എന്നീ ബജറ്റ് ഫോണുകള്‍ക്ക് 2000 രൂപ ക്യാഷ്ബാക്ക് ഓഫര്‍ പ്രഖ്യാപിച്ചു.

ഓഫറില്‍ 6,999 രൂപ വിലയുളള നോക്കിയ 2 ഇപ്പോള്‍ 4,999 രൂപയ്ക്കും 9,499 രൂപ വിലയുളള നോക്കിയ 3 ഇപ്പോള്‍ 7499 രൂപയ്ക്കും വാങ്ങാം.പ്രത്യേക റീച്ചാര്‍ജ്ജ് പാക്കുകളും രണ്ട് ഫോണുകള്‍ക്കും ലഭിക്കുന്നു. അതായത് 169 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 1ജിബി 4ജി ഡാറ്റ പ്രതിദിനവും കൂടാതെ അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്റ്റിഡി കോളുകളും 100എസ്എംഎസും 28 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു.

2000 രൂപ 36 മാസത്തെ കാലയളവില്‍ രണ്ട്‌ തവണകളായാണ്‌ ലഭിക്കുക. ഉപയോക്താക്കള്‍ ആദ്യത്തെ 18 മാസത്തിനുളളില്‍ 3500 രൂപയ്ക്ക് എയര്‍ടെല്‍ റീച്ചാര്‍ജ്ജ് ചെയ്താല്‍ മാത്രമെ ഓഫര്‍ ലഭിക്കുയുള്ളൂ. കൂടാതെ അടുത്ത റീച്ചാര്‍ജ്ജ് 36 മാസങ്ങള്‍ക്കുളളില്‍ ചെയ്യണം. അതിനു ശേഷം ബാക്കി 1500 രൂപ രണ്ടാമത്തെ ഇന്‍സ്റ്റോള്‍മെന്റില്‍ ലഭിക്കും.

Top