nokia150,nokia150 dual sim smartphone

നോക്കിയ 150, നോക്കിയ 150 ഡ്യുവല്‍ സിം എന്നീ സ്മാര്‍ട്ട്‌ഫോണുകളാണ് അടുത്ത വര്‍ഷം ആദ്യം വിപണിയില്‍ ഇറക്കാന്‍ പോകുന്നുവെന്ന് എച്ച്എംഡി അധികൃതര്‍ പറഞ്ഞു.

2.4ഇഞ്ച് ഡിസ്‌പ്ലേയാണ് ഈ രണ്ട് സ്മാര്‍ട്ട്‌ഫോണുകള്‍ക്കും. നോക്കിയ സീരീസ് 30+ ആണ് ഈ ഫോണുകളുടെ ഓപ്പറേറ്റിങ്ങ് സിസ്റ്റം. 1020എംഎഎച്ച് ബാറ്ററിയുളള ഈ സ്മാര്‍ട്ട്‌ഫോണിന് ടോക്ടൈം 22 മണിക്കൂറും, സ്റ്റാന്‍ഡ്‌ബൈ ടൈം 31 ദിവസവുമാണ് സിങ്കിള്‍ സിമ്മിന്.

ക്യാമറ വിജിഎ എല്‍ഇഡി ഫ്‌ളാഷ് എന്നിവയാണ് ഉള്ളത്‌.

കൂടാതെ മൈക്രോ യുഎസ്ബി, 3.5എംഎം എവി കണക്ടര്‍, ബ്ലൂട്ടൂത്ത് 3.0, മൈക്രോ എസ്ഡി കാര്‍ഡ് സപ്പോര്‍ട്ട് 32ജിബി എന്നിവയാണ് മറ്റു സവിശേഷതകള്‍.

Top