ബോത്തീസ് സവിശേഷതയുമായി നോക്കിയ സ്മാര്‍ട്ട്‌ഫോണിന് ഓറിയോ അപ്‌ഡേറ്റ്

ച്ച്എംഡി ഗ്ലോബലിന്റെ മുന്‍നിര സ്മാര്‍ട്ട്‌ഫോണായ നോക്കിയ 8ന് ആന്‍ഡ്രോയിഡ് ഓറിയോ അപ്‌ഡേറ്റ് ലഭിച്ചു.

കഴിഞ്ഞ മാസമാണ് ഫോണിന്റെ ബീറ്റ ടെസ്റ്റിങ്ങ് വിജയകരമായി നടന്നത്.

എച്ച്എംഡി ഗ്ലോബര്‍ ചീഫ് പ്രോഡക്ട് ഓഫീസര്‍ ജൂഹോ സെര്‍വിക് ട്വീറ്ററിലൂടെ വെളളിയാഴ്ചയാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

ഇന്ത്യയില്‍ അപ്‌ഡേറ്റ് വെളളിയാഴ്ച രാത്രി മുതല്‍ തന്നെ ആരംഭിച്ചു കഴിഞ്ഞു. നോക്കിയ 8 ആന്‍ഡ്രോയിഡ് 8.0 ഓറിയോ അപ്‌ഡേറ്റ് 1518.1എംബി വലുപ്പമാണ്. ഇതില്‍ ആന്‍ഡ്രോയിഡ് സുരക്ഷ അപ്‌ഡേറ്റും ഉണ്ട്‌.

നോക്കിയ 2, നോക്കിയ 3, നോക്കിയ 5, നോക്കിയ 6 എന്നീ ഫോണുകള്‍ക്കും അടുത്തിടെ തന്നെ അപ്‌ഡേറ്റ് ലഭിക്കുമെന്ന് എച്ച്എംഡി ഗ്ലോബല്‍ വ്യക്തമാക്കി. കൂടാതെ വരാനിരിക്കുന്ന ആന്‍ഡ്രോയിഡ് പി അപ്‌ഡേറ്റും ലഭിക്കുമെന്നും പറഞ്ഞു.

പിച്ചര്‍ഇന്‍പിച്ചര്‍ മോഡ്, ബാക്ഗ്രൗണ്ട് റെസ്ട്രിക്ഷന്‍, സ്മാര്‍ട്ട് ടെക്സ്റ്റ് സെലക്ടര്‍ മോഡ്, ഓട്ടോ ഫില്‍ ഫ്രെയിം വര്‍ക്‌സ്, എല്ലാ ആപ്പുകള്‍ക്കും ഫിങ്കര്‍പ്രിന്റ് സെന്‍സര്‍, നൈറ്റ് മോഡിന്റെ തീവ്രത ക്രമീകരിക്കാനുളള മോഡ്, ചില ലൊക്കേഷനുകള്‍ ഓണ്‍ ചെയ്യാന്‍ വൈഫൈ, പുതിയതും മെച്ചപ്പെടുത്തിയതുമായ ഇമോജികള്‍, ലോക്ക് സ്‌ക്രീന്‍ ആപ്ലിക്കേഷന്‍ കുറുക്കുവഴികള്‍ ഇഷ്ടാനുസൃതമാക്കാനുളള കഴിവ് എന്നിവയാണ് ആന്‍ഡ്രോയിഡ് ഓറിയോ അപ്‌ഡേറ്റ് കൊണ്ട് ലഭിച്ചിരിക്കുന്നത്.

13എംപി ഡ്യുവല്‍ സെന്‍സര്‍ ക്യാമറയാണ് ഇതില്‍. കാള്‍ സീയൂസ് ലെന്‍സുകളാണ് പിന്‍വശത്തുളള സെന്‍സറുകളില്‍ .

ബോത്തീസ് ഫീച്ചര്‍ സ്മാര്‍ട്ട്‌ഫോണിന്റെ സവിശേഷതയാണ്. അതായത് ഒരേ സമയം മുന്‍ ക്യാമറയില്‍ നിന്നും പിന്‍ ക്യാമറയില്‍ നിന്നും ഫോട്ടോകള്‍ ക്ലിക്ക് ചെയ്യാനും വീഡിയോകള്‍ എടുക്കാനും സാധിക്കുന്നു.

സ്‌പേഷ്യല്‍ 360 ഡിഗ്രി ഓഡിയോ റെക്കോര്‍ഡിങ്ങിനായി OZO ഓഡിയോ സവിശേഷതയും ഉണ്ട്.

Top