Nokia to make smartphone comeback with duo of Android 7.0 Nougat handsets

ഫിന്‍ലാന്റിലെ എച്ച്എംഡി ഗ്ലോബല്‍ നിര്‍മ്മിക്കുന്ന നോക്കിയയുടെ രണ്ട് ആന്‍ഡ്രോയിഡ് ഫോണുകള്‍ ഉടന്‍ വിപണിയിലേക്കെത്തുമെന്ന് റിപ്പോര്‍ട്ട്.

5.2 ഇഞ്ചും 5.5 ഇഞ്ചും വലിപ്പമുള്ള ഫോണിന് 2K റെസല്യൂഷനാണുള്ളത്.

പൊടിയില്‍ നിന്നും വെള്ളത്തില്‍ നിന്നും സംരക്ഷണം നല്‍കുന്ന ഫോണിന് ഐപി68 സെര്‍ട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്. സാംസങ് ഗാലക്‌സി എസ് 7 എഡ്ജിനും ഗാലക്‌സി എസ് 7 നും ഒപ്പം നില്‍ക്കുന്ന സ്മാര്‍ട്ട്‌ഫോണുകളായിരിക്കും ഇതെന്നാണ് പ്രതീക്ഷിക്കുന്നത്.

ആന്‍ഡ്രോയിഡ് 7.0 നോഗട്‌സ് ആയിരിക്കും നോക്കിയയുടെ പുതിയ ഫോണില്‍ ഉപയോഗിക്കുകയെന്ന് ഗിസ്‌മോ ചൈന റിപ്പോര്‍ട്ടു ചെയ്യുന്നു. എന്നാല്‍ ഫോണിന്റെ വിശദാംശങ്ങള്‍ ഇതുവരെ നോക്കിയ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. സ്‌നാപ്ഡ്രാഗണ്‍ 820 ചിപ് സെറ്റായിരിക്കും ഈ ഫോണുകള്‍ക്കുണ്ടാവുക.

പൂര്‍ണ്ണമായും മെറ്റല്‍ ബോഡിയില്‍ ഇറങ്ങുന്ന സ്മാര്‍ട്ട് ഫോണുകളില്‍ ഫിംഗര്‍ പ്രിന്റ് സ്‌കാനറുകളും ഉണ്ടായിരിക്കും.

ഇതുവരെ സ്മാര്‍ട്ട്‌ഫോണുകളില്‍ ഉപയോഗിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച സെന്‍സറുകളുമായിട്ടായിരിക്കും ഈ സ്മാര്‍ട്ട്‌ഫോണുകള്‍ നോക്കിയ ഇറക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്.

ആപ്പിളിന്റേയും സാംസങിന്റേയും സുവര്‍ണകാലത്തിന് മുമ്പ് മൊബൈല്‍ ലോകം ഫിന്‍ലാന്റില്‍ നിന്നുള്ള നോകിയയാണ് അടക്കി ഭരിച്ചിരുന്നത്.

എന്നാല്‍ വിന്‍ഡോസ് ഫോണ്‍ പ്ലാറ്റ്‌ഫോമില്‍ നിന്നും മാറാന്‍ തയ്യാറാകാതിരുന്നതും വിപണിയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ കൊണ്ടുവരാതിരുന്നതും നോക്കിയക്ക് തിരിച്ചടിയായി.

2014ല്‍ 7.2 ബില്യണ്‍ ഡോളറിന് (ഏകദേശം 48340 കോടി രൂപ) നോകിയയെ മൈക്രോസോഫ്റ്റ് ഏറ്റെടുത്തിരുന്നു.

Top