വിപണിയിൽ തരംഗമാകാൻ നോക്കിയ 5 സ്മാര്‍ട്‌ഫോണ്‍ എത്തി

നോക്കിയ ആന്‍ഡ്രോയ്ഡ് സീരിസിലെ നോക്കിയ 5 സ്മാര്‍ട്‌ഫോണ്‍ വിപണിയിൽ എത്തി.

സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15 ന് ഫോണ്‍ വിപണിയിലിറക്കുമെന്ന വാര്‍ത്ത നോക്കിയാ ഫോണ്‍നിര്‍മ്മാതാക്കളായ എച്ച്എംഡി ഗ്ലോബല്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഓണ്‍ലൈന്‍ ടെക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ജൂലൈ 7 മുതല്‍ ഫോണിനായുള്ള പ്രീബുക്കിംങ് സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. ഡല്‍ഹി, മുംബൈ, ചെന്നൈ, ബംഗളുരു, ഹൈദരാബാദ്, കൊല്‍ക്കത്ത, പൂനെ തുടങ്ങിയ നഗരങ്ങളിലാണ് പ്രീബുക്കിംങ് സൗകര്യം ഒരുക്കിയിരിക്കുന്നത്.

നോക്കിയ 5 ഓഗസ്റ്റ് പകുതിയോടെ വിപണിയിലെത്തുമെന്ന് എച്ച്.എം.ഡി ഗ്ലോബല്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു.

ആന്‍ഡ്രോയ്ഡ് ന്യൂഗട്ട് 7.1.1 ൽ പ്രവര്‍ത്തിക്കുന്ന ഫോണിന് 12,499 രൂപയാണ് വില. 13 മെഗാ പിക്‌സല്‍ ക്യാമറയും 8 എം.പി മുന്‍ ക്യാമറയുമാണ് നോക്കിയ 5 ന്റെ പ്രത്യേകത.

5.2 ഇഞ്ച് ഡിസ്‌പ്ലേയും 720 പിക്‌സല്‍ റെസലൂഷനും 3000 എം.എ.എച്ച് ബാറ്ററിയുമാണ് ഫോണിനുള്ളത്.

നോക്കിയ 6 ഓഗസ്റ്റ് 23 മുതല്‍ ആമസോണില്‍ ലഭ്യമാകും എന്നാണ് കരുതുന്നത്. നോക്കിയ 3 നിലവില്‍ വിപണിയിലുണ്ട്. അതേസമയം നോക്കിയ 5 ന്റെ വില്‍പന എങ്ങനെയായിരിക്കുമെന്ന് വ്യക്തമല്ല.

Top