പുതിയ സ്മാര്‍ട്ട് ഫോണുകളുമായി നോക്കിയ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സിൽ

Nokia

പുതിയ നോക്കിയ സ്മാര്‍ട്ട്ഫോണുകള്‍ ബാഴ്സലോണയില്‍ നടക്കാനിരിക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ അവതരിപ്പിക്കാൻ എച്ച്‌എംഡി ഗ്ലോബല്‍ തയ്യാറെടുക്കുന്നു. ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച്‌ 1 വരെയാണ് മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സ് നടക്കുന്നത്.

എച്ച്‌എംഡി ഗ്ലോബലിന്റെ ചീഫ് പ്രോഡക്‌ട് ഓഫീസര്‍ ജുഹോ സര്‍വികാസ് ട്വിറ്ററില്‍ ഒരു ടീസര്‍ പുറത്തിറക്കിയിരുന്നു. നോക്കിയ 9, നോക്കിയ 3310 4ജി പതിപ്പ്, നോക്കിയ 7ന്റെ മെച്ചപ്പെട്ട പതിപ്പായ നോക്കിയ 7 പ്ലസ്, ക്യുവര്‍ട്ടി കീ ബോര്‍ഡ് ഉള്‍പ്പെടുത്തിയ നോക്കിയ 4ജി ഫീച്ചര്‍ ഫോണ്‍ എന്നീ ഫോണുകളാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

വേൾഡ് കോൺഗ്രസ്സിൽ കോണ്‍ഗ്രസില്‍ നോക്കിയ 6, നോക്കിയ 7 സ്മാര്‍ട്ട്ഫോണുകള്‍ അവതരിപ്പിക്കും.എന്നാൽ വിപണിയിൽ ഈ ഫോണുകൾ മാർച്ചിനുള്ളിൽ എത്തില്ല. നോക്കിയ 6 ഈ മാസം ചൈനയില്‍ കമ്പനി പുറത്തിറക്കിയിരുന്നു.

Top