നോക്കിയയുടെ ‘ബനാന ഫോണ്‍’ എന്ന കുഞ്ഞുസുന്ദരനെത്തി: വില വെറും 5000 രൂപ

banana

നോക്കിയയുടെ ബനാന ഫോണ്‍ എന്നറിയപ്പെടുന്ന കുഞ്ഞുസുന്ദരന്‍ വിപണിയിലെത്തി. സിംഗപ്പൂരില്‍ ആണ് ഫോണ്‍ ആദ്യമായി ലഭിക്കുക. 98 SGD (73 ഡോളര്‍) ആണ് വില വരുന്നത്. ഇത് ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ 5000 രൂപയ്ക്ക് അടുത്ത് വരും.വൈകാതെ ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തും.

ba

പഴയ 8110ന്റെ പുതിയ പതിപ്പുമാണ് ഇത്. 4ജി സൗകര്യത്തിലാകും ഇറങ്ങുക. ഈ ഫോണില്‍ ഗൂഗിള്‍, ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങി എല്ലാ സൗകര്യങ്ങളും ഉണ്ടാകും. 8110യുടെ എല്ലാ ഹാര്‍ഡ്‌വെയര്‍ ബട്ടണുകളും സംരക്ഷിക്കുന്നതിനായി സ്ലൈഡര്‍ കവര്‍ നല്‍കുന്നുണ്ട്. സ്ലൈഡിനു മുകളിലായി 2.4 ഇഞ്ച് കളര്‍ സ്‌ക്രീനാണ്. ഫോണിന് 133.45X49.3X14.9mm വലിപ്പവും 117 ഗ്രാം ഭാരവുമുണ്ട്.

no

ഗൂഗിള്‍ മാപ്‌സ്, ഗൂഗിള്‍ സെര്‍ച്ച്, ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ അസിസ്റ്റന്റ്, വെബ് ബ്രൗസ് എന്നിവ 8110 4ജി ഫോണില്‍ ഉപയോഗിക്കാം. മികച്ച കണക്ടിവിറ്റി ഉളളടിത്തോളം കാലം നിങ്ങള്‍ക്ക് ഈ 4ജി ഫീച്ചര്‍ ഫോണില്‍ എപ്പോഴും ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ടാകും. എല്‍ഇഡി ഫ്‌ളാഷോടു കൂടിയ 2എംബി ക്യാമറയും 4ജിബി സ്‌റ്റോറേജും, 512എംബി റാമുമുണ്ട്. ബ്ലൂട്ടൂത്ത് 4.1, ഹെഡ്‌ഫോണ്‍ ജാക്ക് എന്നിവയും ഇതില്‍ ലഭ്യമാണ്. ഒരൊറ്റ ചാര്‍ജ്ജില്‍ തന്നെ ധാരാളം ദിവസം ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി പറയുന്നത്.

llll

എല്‍ഇഡി ഫ്‌ളാഷോടു കൂടിയ 2എംബി ക്യാമറയും 4ജിബി സ്‌റ്റോറേജും, 512എംബി റാമുമുണ്ട്. ബ്ലൂട്ടൂത്ത് 4.1, ഹെഡ്‌ഫോണ്‍ ജാക്ക് എന്നിവയും ഇതില്‍ ലഭ്യമാണ്. ഒരൊറ്റ ചാര്‍ജില്‍ തന്നെ ധാരാളം ദിവസം ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി പറയുന്നത്.

Top