‘നോക്കിയ 9’ മറ്റൊരു കിടിലന്‍ ഫ്‌ളാഗ്ഷിപ്പ് ഫോണുമായി നോക്കിയ വിപണിയില്‍

കിടിലന്‍ ഫ്‌ളാഗ്ഷിപ്പ് ഫോണുമായി നോക്കിയ വിപണിയില്‍ സജീവമാകുന്നു.

നോക്കിയ 9 എന്ന് പേരിട്ടിരിക്കുന്ന ഹാന്‍ഡ്‌സെറ്റിന്റെ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടു. ഇതോടെ കൂടുതല്‍ ഫീച്ചറുകളുള്ള ഹാന്‍ഡ്‌സെറ്റുകള്‍ പുറത്തിറക്കാനുള്ള പദ്ധതികളുമായി മുന്നോട്ടു പോകുകയാണ് നോക്കിയ.

നോക്കിയ 9 ആന്‍ഡ്രോയ്ഡ് 7.1.1 നൗഗറ്റ് ഒഎസുമായാണ് പുറത്തിറങ്ങുക. സ്‌നാപ്ഡ്രാഗന്‍ 835 എസ്ഒസി പ്രോസസറുള്ള ഹാന്‍ഡ്‌സെറ്റ് 8 ജിബി റാമുമായാണ് അവതരിപ്പിക്കുക.

5.3 ഇഞ്ച് ക്യുഎച്ച്ഡി ഡിസ്‌പ്ലെ, 64 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജ് എന്നിവ പ്രധാന ഫീച്ചറുകളായിരിക്കും.13 മെഗാപിക്‌സലിന്റെ ഇരട്ട ക്യാമറകളുമായാണ് നോക്കിയ 9 എത്തുക. ഇതിനു പുറമെ ക്വിക്ക് ചാര്‍ജ് 4.0 ടെക്‌നോളജിയും ഉണ്ടാകും.

നോക്കിയ വിപണിയിറക്കിയ ആന്‍ഡ്രോയ്ഡ് ഹാന്‍ഡ്‌സെറ്റുകള്‍ക്കെല്ലാം മിക്ക രാജ്യങ്ങളിലും വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.

Top