നോക്കിയയുടെ പുതിയ മോഡല്‍ നോക്കിയ 8 സിറോക്കൊ അവതരിപ്പിച്ചു

nokia-8-sirocco-launched

നോക്കിയ ഈ വര്‍ഷത്തെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ പുതിയ മോഡലായ നോക്കിയ 8 സിറോക്കൊ അവതരിപ്പിച്ചു. 60,000 രൂപയോളം വരും ഫോണിന്റെ വില.

5.5ഇഞ്ച് ക്യുഎച്ച്ഡി പിഓലെഡ് ഡിസ്‌പ്ലെയാണ് ഫോണിനുള്ളത്. ഗൊറില ഗ്ലാസ് 5 ഉപയോഗിച്ചാണ് സ്‌ക്രീന്‍ നിര്‍മ്മിച്ചിരിക്കുന്നത്.
സ്‌നാപ്ഡ്രാഗണ്‍ 835 പ്രൊസസറാണ് ഫോണിന് കരുത്ത് പകരുന്നത്. ഒപ്പം 6 GB LPDDR 4X റാമും 128GB സ്റ്റോറേജാണ് ഉള്ളത്.

12 റെസല്യൂഷനുള്ള ഇരട്ട ക്യാമറയും സെല്‍ഫി ക്യാമറ 5MP റെസലൂഷനുമാണ്. കാള്‍ സൈസിന്റെ (Zeiss)ലെന്‍സുകളാണ് ക്യാമറയ്ക്കായി ഉപയോഗിച്ചിരിക്കുന്നത്. ഈ മോഡലിന് 3,260 mAh ബാറ്ററിയാണ് നല്‍കിയിരിക്കുന്നത്. 50 ശതമാനം ചാര്‍ജാകാന്‍ അരമണിക്കൂര്‍ മതിയെന്നാണ് കമ്പനിയുടെ വാദം. ആന്‍ഡ്രോയിഡ് 8.0 ആണ് ഓപ്പറേറ്റിങ് സിസ്റ്റം.

Top