ഞെട്ടാന്‍ ഒരുങ്ങിക്കോളൂ…. കിടിലന്‍ സവിശേഷതകളുമായി നോക്കിയ 8 എത്തുന്നു

പഭോക്താക്കളെ കൈയ്യിലെടുക്കാന്‍ കിടിലന്‍ സവിശേഷതകളുമായി നോക്കിയ 8 എത്തുന്നു.

ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയ നോക്കിയ സ്മാര്‍ട്ട്‌ഫോണുകളെ അപേക്ഷിച്ച് നോക്കിയ 8ന് പ്രീമിയം ഡിസൈന്‍ ഹൈഎന്‍ഡ് സവിശേഷതയും ഇതിനുണ്ട്. എന്നാല്‍ ഇതു കൂടാതെ മറ്റു കിടിലന്‍ സവിശേഷതകളും നോക്കിയ 8ന് ഉണ്ട്.

nokia 8-1
ലണ്ടനില്‍ നടന്ന ചടങ്ങിലാണ് ഗ്ലോബല്‍ എച്ച്എംഡി തങ്ങളുടെ മുന്‍നിര സ്മാര്‍ട്ട്‌ഫോണായ നോക്കിയ 8 അവതരിപ്പിച്ചത്. ആദ്യത്തെ നോക്കിയ ബ്രാന്‍ഡ് ആന്‍ഡ്രോയിഡ് ഫഌഗ്ഷിപ്പ് പുറത്തിറങ്ങിയതോടെ നോക്കിയ ഫോണുകളെ പറ്റിയുള്ള അഭ്യൂഹങ്ങള്‍ക്കും അവസാനമായി.

നോക്കിയ 8-ന്റെ സവിശേഷതകള്‍ അറിയാം

ഡിസൈന്‍

യൂണി ബോഡി ഡിസൈനില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ഫോണിന് ഒറ്റ ബ്ലോക്ക് 6000 സീരീസ് അലൂമിനിയം കൊണ്ടാണ്. നോക്കിയ 8ന് 7.3mm കട്ടിയും ഉണ്ട്.

സവിശേഷതകള്‍

നോക്കിയ 8ന് 5.3 ഇഞ്ച് ഐപിഎസ് 2K റിസൊല്യൂഷന്‍ ഡിസ്‌പ്ലേ, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനുമാണ്. സ്‌നാപ്ഡ്രാഗണ്‍ 835 SoC 4ജിബി റാം. 64 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 256 ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍. ഈ ഡിവൈസിന് 3090 എംഎഎച്ച് ബാറ്ററിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കണക്ടിവിറ്റികളെ കുറിച്ചു പറയുകയാണെങ്കില്‍ 4ജി എല്‍റ്റിഇ, ബ്ലൂട്ടൂത്ത് 5.0, ഡ്യുവല്‍ സിം, 3.5എംഎം ഓഡിയോ ജാക്ക് യുഎസ്ബി ടൈപ്പ്‌സി പോര്‍ട്ട് എന്നിവയും ഇതിലുണ്ട്.

ക്യാമറ

നോക്കിയ 8-ന്റെ ഹൈലൈറ്റാണ് ഇതിലെ ഡ്യുവല്‍ റിയര്‍ ക്യാമറ സെറ്റപ്പ്. 13എംബി ഡ്യുവല്‍ ലെന്‍സ് റിയര്‍ ക്യാമറയാണ്. ഡ്യുവല്‍ ക്യാമറ എത്തിയിരിക്കുന്നത് ഛകട, ജഉഎഅ, കഞ റെയിഞ്ച്, ള/2.0 അപ്പര്‍ച്ചര്‍ എന്നിവയിലും. സെല്‍ഫി ക്യാമറ 13എംപിയും.

nokiaa

സോഫ്റ്റ്‌വയര്‍

ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട് സോഫ്റ്റ്‌വയറാണ് നോക്കിയ 8ന്. രണ്ട് വര്‍ഷത്തേക്ക് നോക്കിയ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഒഎസ് പിന്തുണയ്ക്കും എന്ന് എച്ച്എംഡി ഉറപ്പു വരുത്തിയിട്ടുണ്ട്. അതിനാല്‍ വരാനിരിക്കുന്ന നോക്കിയ 8ന് ആന്‍ഡ്രോയിഡ് ‘H’ വരും മാസങ്ങളില്‍ ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നു.

മറ്റു സവിശേഷതകള്‍

ടെക്‌നിക്കല്‍ പരമായ സവിശേഷതകളെ കുറിച്ചു പറയുകയാണെങ്കില്‍ നോക്കിയ 8ന് ല്വുക്വിഡ് കൂളിങ്ങ്, ഡ്യുവല്‍ സൈറ്റ്, നോക്കിയ ഛദഛ ഓഡിയോ എന്നിവയാണ്. ഡ്യുവല്‍സൈറ്റ് സവിശേഷത ഉളളതിനാല്‍ ഒരേ സമയത്തു തന്നെ മുന്നിലും പിന്നിലുമുളള ക്യാമറകള്‍ ഉപയോഗിക്കാം.

വില

ഇറങ്ങാന്‍ പോകുന്ന നോക്കിയ 8-ന്റെ ഏകദേശം വില 45,000 രൂപയാണ്. സെപ്തംബര്‍ ആദ്യം വാരം തന്നെ നോക്കിയ 8 ആഗോള വിപണി കീഴടക്കാനെത്തും.

Top