നോക്കിയയുടെ കിടിലന്‍ ഫോണായ നോക്കിയ 7 പ്ലസ് അവതരിപ്പിക്കാനൊരുങ്ങുന്നു

nokia-7-plus

പ്രില്‍ നാലിന് ന്യൂ ഡല്‍ഹിയില്‍ വച്ചു നടക്കുന്ന പരിപാടിയില്‍ നോക്കിയ 7 പ്ലസ് എച്ച്എംഡി ഗ്ലോബല്‍ അവതരിപ്പിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഈ ഫോണിന്റെ ഏകദേശ വില 30,000 രൂപയില്‍ താഴെയായിരിക്കും.

നോക്കിയ 7ന്റെ പരിഷ്‌കരിച്ച പതിപ്പാണ് നോക്കിയ 7 പ്ലസ്. 6 ഇഞ്ച് FHD+ പാനലുളള ഫോണിന് ഗൊറില്ല ഗ്ലാസ് ആണ് നല്‍കിയിരിക്കുന്നത്. ഫേസ് അണ്‍ലോക്ക് ഫീച്ചറും AI ഇമേജിംഗ് ഫീച്ചറും ഇതിലുണ്ട്.

4ജിബി റാമുളള നോക്കിയ 7 പ്ലസിന് സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസസറും രണ്ടു ദിവസം വരെ നീണ്ടു നില്‍ക്കുന്ന 3800എംഎഎച്ച് ബാറ്ററിയുമാണ് നല്‍കിയിരിക്കുന്നത്. 12എംപി പ്രൈമറി സെന്‍സര്‍, 2X ഒപ്റ്റിക്കല്‍ സൂം സെക്കന്‍ഡറി സെന്‍സര്‍ എന്നിവയും ഉണ്ട്.

Top